This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോകിലപഞ്ചമം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോകിലപഞ്ചമം

മുപ്പത്തിയൊമ്പതാമത്തെ മേളമായ ഝാലവരാളിരാഗത്തിന്റെ ജന്യരാഗം. സംഗീതകൗമുദി (തിരുവൈയാര്‍ സുബ്രഹ്മണ്യരചിതം) എന്ന സംഗീതശാസ്ത്രഗ്രന്ഥത്തില്‍ ഈ രാഗത്തിന്റെ ആരോഹണ-അവരോഹണക്രമം കൊടുത്തിരിക്കുന്നത് താഴെക്കാണും പ്രകാരമാണ്.

ആരോഹണം - സരിഗപധനിസ

അവരോഹണം - സനിധപമഗരിസ

ഷഡ്ജപഞ്ചമങ്ങളെക്കൂടാതെ ഈ രാഗത്തില്‍ വരുന്ന സ്വരങ്ങള്‍ ശുദ്ധഋഷഭം, ശുദ്ധഗാന്ധാരം, പ്രതിമധ്യമം, ശുദ്ധധൈവതം, കാകലിനിഷാദം എന്നിവയാണ്. ആരോഹണത്തില്‍ മധ്യമം വര്‍ജ്യമാണ്. ഷാഡവസമ്പൂര്‍ണരാഗമായ ഇതിന്റെ ജീവസ്വരമാണ് ഗാന്ധാരം. നാദമുനി പണ്ഡിതരുടെ സംഗീതസ്വരപ്രസ്താരസാഗരം എന്ന സംഗീതശാസ്ത്രഗ്രന്ഥത്തില്‍ ഈ രാഗത്തിന്റെ ആരോഹണ-അവരോഹണക്രമം കൊടുത്തിരിക്കുന്നത് മുന്‍പറഞ്ഞതില്‍ നിന്നു വ്യത്യസ്തമാണ്.

ആരോഹണം - സഗരിസപധനിസ

അവരോഹണം - സനിധപമഗരിസ

ഹിന്ദുസ്ഥാനി സംഗീതത്തില്‍ 'കോകിലപഞ്ചമ' എന്ന ഒരു രാഗം കാണുന്നു. പക്ഷേ കര്‍ണാടകസംഗീതത്തില്‍ കോകിലപഞ്ചമത്തിനും ഹിന്ദുസ്ഥാനി സംഗീതത്തിലെ കോകിലപഞ്ചമത്തിനും തമ്മില്‍ യാതൊരു സാമ്യവും ഇല്ല. ഈ രാഗം പാടേണ്ട സമയം ശാസ്ത്രാഭിപ്രായം അനുസരിച്ച് പ്രഭാതമാണ്. കര്‍ണാടകസംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും അത്ര പ്രസിദ്ധമായ ഒരു രാഗമല്ല ഇത്. കര്‍ണാടകസംഗീതത്തില്‍ ഈ രാഗത്തില്‍ 'നാദരൂപിണീം വന്ദേഹം' എന്ന ഒരു കൃതി, മൈസൂര്‍ മഹാരാജാവായിരുന്ന ജയചാമരാജവാഡിയര്‍ രചിച്ചിട്ടുണ്ട്.

(പ്രൊഫ. മോഹനചന്ദ്രന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍