This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കോകിലധ്വനി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
08:15, 3 ജൂലൈ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
കോകിലധ്വനി
ഇരുപത്തെട്ടാമത്തെ മേളമായ ഹരികാംബോജിയുടെ ജന്യരാഗം.
ആരോഹണം - സരിഗമധനിധസ
അവരോഹണം - സനിധനിപമഗരിസ
ആരോഹണത്തില്‍ പഞ്ചമം വര്‍ജ്യമാണ്. ഷഡ്ജപഞ്ചമങ്ങളെക്കൂടാതെ ഈ രാഗത്തില്‍ വരുന്ന സ്വരങ്ങള്‍ ചതുശ്രുതി ഋഷഭം, അന്തരഗാന്ധാരം, ശുദ്ധമധ്യമം, ചതുശ്രുതി ധൈവതം, കൈശികീനിഷാദം എന്നിവയാണ്. ഈ വക്രസമ്പൂര്ണരാഗത്തിന്റെ പ്രചാരകന് ത്യാഗരാജസ്വാമികളായിരുന്നു. കൊനിയാഡേ, തൊലിനേയുജേയു മുതലായ ത്യാഗരാജകൃതികള്‍ ഈ രാഗത്തില്‍ രചിക്കപ്പെട്ടവയാണ്. ഹിന്ദുസ്ഥാനി സംഗീതത്തില്‍ ഈ രാഗം കാണുന്നില്ല.
(പ്രൊഫ. മോഹനചന്ദ്രന്‍നായര്‍)