This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോകിലധ്വനി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോകിലധ്വനി

ഇരുപത്തെട്ടാമത്തെ മേളമായ ഹരികാംബോജിയുടെ ജന്യരാഗം.

ആരോഹണം - സരിഗമധനിധസ

അവരോഹണം - സനിധനിപമഗരിസ

ആരോഹണത്തില്‍ പഞ്ചമം വര്‍ജ്യമാണ്. ഷഡ്ജപഞ്ചമങ്ങളെക്കൂടാതെ ഈ രാഗത്തില്‍ വരുന്ന സ്വരങ്ങള്‍ ചതുശ്രുതി ഋഷഭം, അന്തരഗാന്ധാരം, ശുദ്ധമധ്യമം, ചതുശ്രുതി ധൈവതം, കൈശികീനിഷാദം എന്നിവയാണ്. ഈ വക്രസമ്പൂര്‍ണരാഗത്തിന്റെ പ്രചാരകന്‍ ത്യാഗരാജസ്വാമികളായിരുന്നു. കൊനിയാഡേ, തൊലിനേയുജേയു മുതലായ ത്യാഗരാജകൃതികള്‍ ഈ രാഗത്തില്‍ രചിക്കപ്പെട്ടവയാണ്. ഹിന്ദുസ്ഥാനി സംഗീതത്തില്‍ ഈ രാഗം കാണുന്നില്ല.

(പ്രൊഫ. മോഹനചന്ദ്രന്‍നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍