This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊഹിമ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊഹിമ

നാഗാലന്‍ഡിന്റെ തലസ്ഥാനജില്ലയും ഒരു മുനിസിപ്പല്‍ പട്ടണവും. പടിഞ്ഞാറ് അസം സംസ്ഥാനവും ഭിമാപൂര്‍ ജില്ലയും; കിഴക്ക് പെക്ക് ജില്ല; തെക്ക് മണിപ്പൂര്‍ സംസ്ഥാനവും പെരെന്‍ ജില്ലയും; വടക്ക് വോഖ ജില്ല എന്നിവയുമായും അതിര്‍ത്തികള്‍ പങ്കുവയ്ക്കുന്നു. കെവിരാ എന്ന യഥാര്‍ഥ സ്ഥലനാമം ഉച്ചരിക്കുന്നതില്‍ ബുദ്ധിമുട്ട് നേരിട്ടപ്പോഴാണ് ബ്രിട്ടീഷുകാര്‍ ഈ പ്രദേശത്തിന് കൊഹിമ എന്ന പേര് നല്കിയത്. ആങ്ഗാമി നാഗര്‍, രംങ്മ നാഗര്‍ എന്നിവരാണ് കൊഹിമ ജില്ലയിലെ ആദിമ നിവാസികള്‍. ജില്ലയുടെ ആകെ വിസ്തീര്‍ണം: 20 ച.കി.മീ.; ജനസംഖ്യ: 270,003 (2011); സാക്ഷരത: 85.58 ശതമാനം.

രണ്ടാം ലോകയുദ്ധകാലത്ത് കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹം സംസ്കരിച്ച സെമിത്തേരി

1840-കളിലാണ് ബ്രിട്ടീഷുകാര്‍ നാഗാലന്‍ഡില്‍ ആധിപത്യമുറപ്പിക്കാന്‍ ശ്രമം ആരംഭിച്ചത്. നാഗവംശജരുടെ ചെറുത്തുനില്പുമൂലം പതിനായിരം ച.കി.മീ. കീഴടക്കാന്‍ നാല്‍പതു വര്‍ഷത്തോളമെടുത്തു. അസമിന്റെ ഭാഗമായിരുന്ന നാഗ ഹില്‍സ് ജില്ലയുടെ തലസ്ഥാനമായിരുന്ന കൊഹിമ, 1963 ഡി. 1-ന് നാഗാലന്‍ഡ് സംസ്ഥാന രൂപവത്കരണസമയത്ത് നാഗാലന്‍ഡിന്റെ തലസ്ഥാനമായി. 1973-ല്‍ പെക്ക് ജില്ലയുടെയും 1998-ല്‍ ഭിമാപൂര്‍ ജില്ലയുടെയും 2004-ല്‍ പെരെന്‍ ജില്ലയുടെയും രൂപീകരണവേളയില്‍ കൊഹിമയുടെ അതിര്‍ത്തിഗ്രാമങ്ങള്‍ അടര്‍ത്തിയെടുക്കപ്പെടുകയുണ്ടായി.

ഹോണ്‍ബില്‍ ഫെസ്റ്റിവലില്‍

സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 1261 മീ. ഉയരത്തില്‍ ഉത്തര അക്ഷാംശം 25.67 പൂര്‍വരേഖാംശം 94.12-ലാണ് കൊഹിമ സ്ഥിതിചെയ്യുന്നത്. കഠിനമായ തണുപ്പില്ലാത്ത ശൈത്യകാലവും മിതമായ ചൂടുള്ള വേനല്‍ക്കാലവും ഇവിടത്തെ കാലാവസ്ഥയുടെ പ്രത്യേകതയാണ്. ശൈത്യകാലത്ത് ഉയര്‍ന്ന പ്രദേശങ്ങളില്‍ ചിലപ്പോള്‍ ഹിമപാതമുണ്ടാകാറുണ്ട്. വേനല്‍ക്കാലത്തെ (ജൂലായ്, ആഗസ്റ്റ്) ഉയര്‍ന്ന താപനില 80 എ 90 എ വരെയാണ്. വേനല്‍ക്കാലത്ത് നല്ല വര്‍ഷപാതമുണ്ടാവാറുണ്ട്.

രണ്ടാം ലോകയുദ്ധകാലത്ത് (1944) ജപ്പാന്‍ സൈന്യം ബര്‍മയിലൂടെ (മ്യാന്‍മര്‍) ഇവിടേക്കു പ്രവേശിച്ചു. യുദ്ധത്തില്‍ കൊല്ലപ്പെട്ട 1,420 സൈനികരുടെ ജഡം സംസ്കരിച്ച സെമിത്തേരിയും ഇവിടെ കാണാം.

ആദിമ മനുഷ്യവാസകേന്ദ്രമായ തെസെമിന്യു, ജൈവ വൈവിധ്യത്താല്‍ സമ്പന്നമായ സുകുവേ താഴ്വര, ട്യുയോ ഫേമാ വിനോദ സഞ്ചാരഗ്രാമം, മലമ്പ്രദേശമായ കൊനോമാ ഹരിതഗ്രാമം, ഹോണ്‍ബില്‍ ഉത്സവം അരങ്ങേറുന്ന കിസാമാ പൈതൃക ഗ്രാമം, നാഗാ സംസ്കാരത്തിന്റെയും സംസ്കൃതിയുടെയും അടയാളങ്ങള്‍ പേറുന്ന സുലേകൈ മലമ്പ്രദേശം, സംസ്ഥാനത്തെ ഉയര്‍ന്ന പ്രദേശങ്ങളില്‍ രണ്ടാം സ്ഥാനത്തുള്ള ജാപ്ഫു കൊടുമുടി തുടങ്ങിയവയാണ് കൊഹിമയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങള്‍.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%8A%E0%B4%B9%E0%B4%BF%E0%B4%AE" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍