This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊളംബസ്, ബാര്‍ത്തലോമ്യോ (സു. 1460? - 1514)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊളംബസ്, ബാര്‍ത്തലോമ്യോ (സു. 1460? - 1514)

Bartholomew Columbus

ബാര്‍ത്തലോമ്യോ കൊളംബസ്

ഇറ്റാലിയന്‍ നാവികന്‍. ക്രിസ്റ്റഫര്‍ കൊളംബസ്സിന്റെ സഹോദരനായ ഇദ്ദേഹം ജനോവയില്‍ ജനിച്ചു. സമുദ്രസഞ്ചാരപഥങ്ങള്‍ രൂപകല്പന ചെയ്യുന്നതില്‍ പ്രഗല്ഭനും ഒരു നല്ല ഭൂപടനിര്‍മാതാവുമായിരുന്നു. ക്രിസ്റ്റഫര്‍ കൊളംബസ്സിന്റെ സമുദ്രപര്യടനങ്ങള്‍ക്കാവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കുന്ന ചുമതല ഇദ്ദേഹം ഏറ്റെടുത്തിരുന്നു. 1488-ല്‍ ക്രിസ്റ്റഫറിന്റെ നിര്‍ദേശപ്രകാരം അദ്ദേഹത്തിന്റെ നാവികപര്യടനത്തിനാവശ്യമായ സഹായം ഹെന്റി ഏഴാമനോട് അഭ്യര്‍ഥിക്കുവാന്‍ വേണ്ടി ബാര്‍ത്തലോമ്യോ ഇംഗ്ലണ്ടിലേക്കും പിന്നീട് ഫ്രാന്‍സിലേക്കും പോകുകയുണ്ടായി. ക്രിസ്റ്റഫറിന്റെ നാവികപര്യടനങ്ങളില്‍ ഇദ്ദേഹവും പങ്കെടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ രണ്ടാം നാവികയാത്രയെ അനുഗമിച്ച് വെസ്റ്റ് ഇന്‍ഡീസിലെ ഹിസ്പാനിയോള (Hispa-niola)യിലെത്തിയ ബാര്‍ത്തലോമ്യോ അവിടെ ലഫ്റ്റനന്റ് ഗവര്‍ണറുടെ അധികാരം വഹിച്ചു. സഹോദരന്റെ അസാന്നിധ്യത്തില്‍ (1496-98) അവിടെ ഭരണം നടത്തിയ ഇദ്ദേഹമാണ് 1496-ല്‍ സാന്റോ ഡൊമിനിഗോ (Santo Domingo) പട്ടണം സ്ഥാപിച്ചത്. ഭരണത്തില്‍ ക്രമക്കേടുണ്ടെന്ന കുറ്റം ചുമത്തി ഇദ്ദേഹം 1499-ല്‍ തടവുകാരനാക്കപ്പെട്ടു. പിന്നീട് വിമോചിതനായ ഇദ്ദേഹം ക്രിസ്റ്റഫറിന്റെ 1502-ലെ നാവികയാത്രയിലും പങ്കെടുത്തിരുന്നു. 1514-ല്‍ ആഗ. 12-ന് ബാര്‍ത്തലോമ്യോ മരണമടഞ്ഞു.

(ഡോ. എന്‍.കെ. ഭാസ്കരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍