This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊറോസീവ് സബ്ളിമേറ്റ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊറോസീവ് സബ്ളിമേറ്റ്

Corrosive sublimate

ഒരു രാസപദാര്‍ഥം. മെര്‍ക്കുറിക് ക്ലോറൈഡ്, മെര്‍ക്കുറി ബൈക്ലോറൈഡ് എന്നീ പേരുകളിലും ഇത് പരാമര്‍ശിക്കപ്പെടുന്നു. ഫോര്‍മുല ഒഴരഹ2. വെള്ളനിറമുള്ള പരലായും പൊടിയായും ലഭ്യമാണ്. ഇതിന് മണമില്ല. ജലം, ആല്‍ക്കഹോള്‍, ഈഥര്‍, പിരിഡിന്‍, ഗ്ലിസറൈന്‍, അസറ്റിക് അമ്ലം, എസ്റ്റര്‍ എന്നിവയില്‍ ഇതു ലയിക്കും. ആപേക്ഷിക സാന്ദ്രത 5.44 (25°C); ദ്രവണാങ്കം 276°C; തിളനില: 303°C. കൊറോസീവ് സബ്ലിമേറ്റ് രണ്ടു മാര്‍ഗങ്ങളിലൂടെ നിര്‍മിക്കാം; ബാഷ്പീകരണനിലവരെ തപിപ്പിച്ച മെര്‍ക്കുറിയില്‍ ക്ലോറിന്‍ നേരിട്ടു യോജിപ്പിച്ചും മെര്‍ക്കുറിക് സള്‍ഫേറ്റും കറിയുപ്പും ചേര്‍ത്ത് ഉത്പതിപ്പിച്ചും. മെര്‍ക്കുറസ് ക്ലോറൈഡാണ് സാധാരണ കാണാറുള്ള അനാശാസ്യപദാര്‍ഥം. പുനഃക്രിസ്റ്റലീകരണവും ഉത്പതനവും നടത്തിയാണ് ശുദ്ധീകരിക്കുന്നത്.

ഈ രാസപദാര്‍ഥം അത്യധികം വിഷാലുവാണ്. ഉള്ളില്‍ കഴിക്കുകയോ ശ്വസിക്കുകയോ ത്വക്കിലൂടെ ആഗിരണം ചെയ്യപ്പെടുകയോ ചെയ്താല്‍ മരണം സംഭവിക്കാം.

കലോമല്‍ മുതലായ മെര്‍ക്കുറി സംയുക്തങ്ങള്‍, രോഗാണുനാശിനികള്‍, കവകനാശിനി എന്നിവ നിര്‍മിക്കാന്‍ കൊറോസീവ് സബ്ളിമേറ്റ് ഉപയോഗിക്കുന്നു. ഒരു വിശ്ലേഷക-അഭികര്‍മകം, ദാരുസംരക്ഷണവസ്തു എന്നീ നിലകളിലും ഡ്രൈ ബാറ്ററികളുടെ നിര്‍മാണം, ഫോട്ടോഗ്രഫി, ലിത്തോഗ്രഫി, എന്‍ഗ്രേവിങ്, മെറ്റലര്‍ജി, ടാനിങ് എന്നീ രംഗങ്ങളിലും ഈ രാസപദാര്‍ഥം ഉപയോഗിച്ചുവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍