This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊറോണിയായുദ്ധം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊറോണിയായുദ്ധം

Corona War

ഗ്രീസിലെ പുരാതനഗരമായ കൊറോണിയായില്‍ നടന്ന യുദ്ധം. ബി.സി. 447-ലും 394-ലുമായി രണ്ടുയുദ്ധങ്ങള്‍ നടന്നിട്ടുണ്ട്. ബി.സി. 447-ലെ യുദ്ധം ആഥന്‍സും ബിയോഷ്യസും തമ്മിലായയിരുന്നു. നഷ്ടപ്പെട്ട അധികാരം വീണ്ടെടുക്കുവാന്‍ നടത്തിയ ഈ യുദ്ധത്തില്‍ ആഥന്‍സ് ബിയോഷ്യയോട് തോറ്റു. പൊലോപ്രൊണീഷ്യന്‍ യുദ്ധത്തിനുശേഷം പുരാതന ഗ്രീക്കുരാഷ്ട്രങ്ങളുടെ ഇടയില്‍ അതുല്യശക്തിയായി വളര്‍ന്ന സ്പാര്‍ട്ടന്‍ നാട്ടുരാജ്യം മറ്റ് ഗ്രീക്കു രാഷ്ട്രങ്ങളുടെമേല്‍ മേധാവിത്വം അടിച്ചേല്പിക്കാന്‍ ശ്രമിക്കുകയും പേര്‍ഷ്യയില്‍ നിന്നും ഏഷ്യാമൈനര്‍ ആക്രമിച്ചു കൈവശപ്പെടുത്തുവാന്‍ ശ്രമിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് സ്പാര്‍ട്ടയ്ക്കെതിരായി ഉണ്ടായ സംഘടിതമായ ആക്രമണമാണ് ബി.സി. 394-ലെ യുദ്ധം. കോറിന്ത്, ആര്‍ഗോസ്, ആഥന്‍സ്, തീബ്സ് എന്നീ ഗ്രീക്കുരാഷ്ട്രങ്ങള്‍ സംയുക്തമായാണ് സ്പാര്‍ട്ടയ്ക്കെതിരെ ആക്രമണം നടത്തിയത്. യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് ഏഷ്യാമൈനറിലായിരുന്ന സ്പാര്‍ട്ടന്‍ രാജാവ് അഗിസിലസിനെ സ്പാര്‍ട്ടയിലേക്കു തിരിച്ചുവിളിക്കുകയും യുദ്ധത്തിന്റെ നേതൃത്വം ഇദ്ദേഹം ഏറ്റെടുക്കുകയും ചെയ്തു. ബി.സി. 386-ലെ സമാധാന ഉടമ്പടിയിലൂടെയാണ് ഈ യുദ്ധം അവസാനിച്ചത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍