This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊറേഗ്ഗിയോ, അന്‍റ്റോനിയോ അലിഗ്രി (1489 - 1534)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊറേഗ്ഗിയോ, അന്‍റ്റോനിയോ അലിഗ്രി (1489 - 1534)

Correggio, Antonio Allegri

മിസ്റ്റിക് മാര്യേജ് ഒഫ് കാതറീന്‍ - പെയിന്റിങ്

ഇറ്റാലിയന്‍ ചിത്രകാരന്‍. ഇറ്റലിയില്‍ എമിലിയ (Emilia)യിലെ കൊറേഗ്ഗിയോ പട്ടണത്തില്‍ പെലഗ്രിനോ അലിഗ്രി (Pilligrino Allegri)യുടെ മകനായി 1489-ല്‍ ജനിച്ചു. 1503-ല്‍ മോഡെനാ (Modena)യില്‍ ഫ്രാന്‍സിസ് കോബിയാന്‍സി ഫെറെറി (Frances Cobianchi Ferreri)യുടെ ശിഷ്യനായി. 16-ാം ശതകത്തില്‍ ഇറ്റലിയുടെ നവോത്ഥാന ചിത്രകഥാപ്രസ്ഥാനത്തിന്റെ നെടുംതൂണായി മാറിയ അന്‍റ്റോനിയോ അലിഗ്രി കൊറേഗ്ഗിയോ 'അനുഗൃഹീത ചിത്രകാരന്‍' എന്ന പേരിലും അറിയപ്പെടുന്നു. 'സെന്റ് കാതറീന്റെ ദുര്‍ജ്ഞേയവിവാഹം' (Mystic Marriage of St. Catherine), 'മഡോണയും രണ്ടു ദിവ്യഗായകരും' (Madonna and two angel musicians) എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രശസ്തചിത്രങ്ങള്‍. 1517 മുതല്‍ 20 വരെയുള്ള റോമിലെ ജീവിതം ചൈതന്യവത്തായ കലാസൃഷ്ടികള്‍ക്ക് രൂപം നല്കുവാനുള്ള കഴിവ് ഇദ്ദേഹത്തിനു നേടിക്കൊടുത്തു. റാഫേല്‍ (1483-1520), മൈക്കലാന്‍ജലോ (1475-1564) തുടങ്ങിയവരുമായുള്ള നിരന്തരസമ്പര്‍ക്കത്തില്‍നിന്നും ലഭിച്ചതാണ് ഈ കഴിവ്. പാര്‍മായിലെ സാന്‍പോളോ കോണ്‍വെന്റിനുവേണ്ടി വരച്ച ചുവര്‍ച്ചിത്രങ്ങള്‍ ഇദ്ദേഹത്തെ ലോകപ്രശസ്ത ചിത്രകാരനാക്കിത്തീര്‍ത്തു. 1524 മുതല്‍ 26 വരെയുള്ള കാലഘട്ടത്തില്‍ ഇദ്ദേഹത്തിന്റെ പുറത്തുവന്ന ചിത്രങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. 'മിസ്റ്റിക് മാര്യേജ് ഒഫ് സെന്റ് കാതറീന്‍' ഈ കാലത്താണ് രചിച്ചത്. വര്‍ണചിത്രങ്ങള്‍ക്കു പുറമേ രേഖാചിത്രങ്ങളും ഇദ്ദേഹത്തിന്റെ സൃഷ്ടികളില്‍പ്പെടുന്നു. ഇദ്ദേഹം 1534 മാ. 5-ന് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍