This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊറിയര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊറിയര്‍

തപാലിന്റെ ആധുനികരൂപം. സാധാരണ തപാലിനെക്കാള്‍ വേഗതയില്‍ എഴുത്തുകള്‍, രേഖകള്‍, വസ്തുക്കള്‍ എന്നിവ സ്വീകര്‍ത്താവിലേക്ക് എത്തിച്ചേരുവാന്‍ കൊറിയറിലൂടെ സാധിക്കുന്നു. സ്വീകര്‍ത്താവിന്റെ ഫോണ്‍ നമ്പര്‍ രേഖപ്പെടുത്തിയിട്ടുള്ളതുകൊണ്ടുതന്നെ ആശയക്കുഴപ്പമോ ആള്‍മാറാട്ടമോ കൂടാതെ അയയ്ക്കുന്ന വസ്തു ലക്ഷ്യമാകുന്ന ഇടത്ത് എത്തിച്ചേരുന്നു. പോസ്റ്റ് ചെയ്യുമ്പോള്‍ ലഭിക്കുന്ന രസീതിലെ നമ്പര്‍ മുഖാന്തരം കൊറിയര്‍ ചെയ്യപ്പെട്ട വസ്തുവിന്റെ തത്സ്ഥിതി അറിയുവാന്‍ സാധിക്കുന്നു എന്ന സവിശേഷതയും ഈ തപാല്‍ സേവനത്തിനുണ്ട്. തപാല്‍ ചെയ്യപ്പെടുന്ന ഉരുപ്പടി ഭാരത്തിന്റെയും സ്വീകര്‍ത്താവിലേക്കുള്ള ദൂരത്തിന്റെയും അടിസ്ഥാനത്തിലാണ് കൊറിയര്‍ ചെലവ് നിശ്ചയിക്കപ്പെടുക. തുടക്കത്തില്‍ ചെലവേറിയതായിരുന്ന സേവനമെങ്കിലും പിന്നീട് രാജ്യാന്തര തലത്തില്‍ സാര്‍വത്രികമായതോടെ സാധാരണ വ്യക്തികള്‍ക്കും താങ്ങാവുന്നതും താരതമ്യേന ലാഭകരവുമായും ഇതു മാറിയിട്ടുണ്ട്. നഗരങ്ങള്‍, പട്ടണങ്ങള്‍, പ്രാദേശിക-ദേശീയ-രാജ്യാന്തര സര്‍വീസുകള്‍ നടത്തുന്ന വന്‍കിട കമ്പനികള്‍ ഇന്ന് ഈ മേഖലയിലുണ്ട്. ഡി.എച്ച്.എല്‍, ഫെഡ് എക്സ്., ടി.എന്‍.ടി., യു.പി.എസ്., അരാമെക്സ് തുടങ്ങിയ കൊറിയര്‍ സേവനരംഗത്തെ പ്രമുഖ കമ്പനികളാണ്.

ബ്രിട്ടനില്‍ ലണ്ടന്‍ ടാക്സി കമ്പനികളാണ് കൊറിയര്‍ സേവനത്തിന് തുടക്കമേകിയത്. 1970-കളുടെ അവസാനത്തോടെ പ്രാദേശിക കമ്പനികളും രംഗത്തെത്തി. ചരക്കുകള്‍, ഛായാചിത്രങ്ങള്‍, ദ്രാവകപദാര്‍ഥങ്ങള്‍, സുപ്രധാന രേഖകള്‍ എന്നിവയ്ക്ക് മാത്രമായുള്ള കൊറിയര്‍ സര്‍വീസുകളും ഇന്നുണ്ട്.

അയയ്ക്കുന്ന വസ്തു പിറ്റേന്നുതന്നെ സ്വീകര്‍ത്താവിന് ലഭ്യമാകുന്ന സംവിധാനം യൂറോപ്യന്‍ രാജ്യങ്ങളില്‍ നിലവിലുണ്ട്. റോഡ് മുഖാന്തരം വളരെ ചെറിയ ചെലവില്‍ സര്‍വീസ് നടത്തുന്ന ഏജന്‍സികളും ഈ മേഖലയില്‍ ഉണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍