This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊമ്പാനൈ, ദിനോ (1255 - 1324)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊമ്പാനൈ, ദിനോ (1255 - 1324)

Compagni, Dnio

ദിനോ കൊമ്പാനൈ

ഫ്ളോറന്‍സിലെ ഉദ്യോഗസ്ഥനും ചരിത്രകാരനും. 1255-ല്‍ ഇറ്റലിയിലെ ഫ്ളോറന്‍സില്‍ ജനിച്ചു. 'വൈറ്റ് ഗ്വെല്‍ഫ്സ്' (white guelphs) പാര്‍ട്ടിയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന ഇദ്ദേഹം 1293-ല്‍ ഫ്ളോറന്റൈന്‍ റിപ്പബ്ലിക്കിലെ മുഖ്യ മജിസ്ട്രേറ്റായി. 1301-ല്‍ പൊതു ജീവിതത്തില്‍ നിന്നും വിരമിച്ചശേഷം കൊമ്പാനൈ തന്റെ ഏറ്റവും പ്രമുഖ കൃതിയായ ക്രോണികാ ദില്ല കോസ് ഒക്കറന്‍തീ നെ ടെമ്പി സൂയി (Cronica delle cose occorrenti ne tempi suoi ) യുടെ രചന പൂര്‍ത്തിയാക്കി. ഈ ഗ്രന്ഥത്തില്‍ ഫ്ളോറന്‍സിലെ പ്രധാന സമകാലിക ചരിത്രസംഭവങ്ങളെല്ലാം-ഗ്വെല്‍ഫുകള്‍ തമ്മിലുണ്ടായ രാഷ്ട്രീയസമരങ്ങളെല്ലാം-വ്യക്തമായി വിവരിച്ചിരിക്കുന്നു. പിന്നീടു നടന്ന ഗവേഷണങ്ങള്‍ കൊമ്പാനൈയുടെ അഭിപ്രായങ്ങളെ ശരിവച്ചിട്ടുണ്ട്. അതിനാല്‍ കൊമ്പാനൈയുടെ ഗ്രന്ഥം സമകാലികചരിത്രത്തിലെ ആധികാരികഗ്രന്ഥമായി സ്വീകരിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ ഇത് 1726-ല്‍ ആദ്യമായി പ്രസിദ്ധീകരിക്കുന്നതുവരെ അറിയപ്പെടാതെ കിടക്കുകയായിരുന്നു. 1324-ല്‍ ഫ്ളോറന്‍സില്‍വച്ച് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍