This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊമറോവ്, വ്ളാഡിമിര്‍ മൈക്കലോവിച്ച് (1927 -67)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊമറോവ്, വ്ളാഡിമിര്‍ മൈക്കലോവിച്ച് (1927 -67)

Komarvo Mikhaylovich, Vladimir

വ്ളാഡിമിര്‍ മൈക്കലോവിച്ച് കൊമറോവ്

സോവിയറ്റ് ബഹിരാകാശയാത്രികന്‍. 1927 മാ. 16-ന് ഇദ്ദേഹം ജനിച്ചു. ബഹിരാകാശ സഞ്ചാരചരിത്രത്തിലെ ആദ്യത്തെ രക്തസാക്ഷിയാണ് ഇദ്ദേഹം. എന്‍ജിനീയറിങ്ങില്‍ സാമാന്യം ഉയര്‍ന്ന വിദ്യാഭ്യാസം നേടിയ ഇദ്ദേഹം സോവിയറ്റ് വ്യോമസേനയിലെ ഒരു പൈലറ്റായിരുന്നു. 1960-ല്‍ ബഹിരാകാശസഞ്ചാരികളുടെ ആദ്യത്തെ സംഘത്തില്‍ത്തന്നെ   അംഗമായി ചേര്‍ന്നു.  1964 ഒ. 12-ന് ബഹിരാകാശത്തേക്കു വിക്ഷേപിക്കപ്പെട്ട, ആദ്യത്തെ ബഹിരാകാശവാഹനമായ വോസ്കോഡ് I (Voskod I)ന്റെ കമാന്‍ഡര്‍ ആയിരുന്നു കൊമറോവ്. 1967 ഏ. 22-ന് വിക്ഷേപിക്കപ്പെട്ട സോയൂസ് കലും ഇദ്ദേഹം യാത്ര ചെയ്തു; പക്ഷേ ഭൂമിയിലേക്കു തിരിക്കുന്നതിനിടയില്‍ യന്ത്രത്തിനു തകരാറു സംഭവിക്കുകയും പാരച്യൂട്ടിനു കേടുപറ്റിയതിന്റെ ഫലമായി മോഡ്യൂള്‍ വേഗത്തില്‍ നിലത്തുവന്നു പതിക്കുകയും ചെയ്തു. ഇതിനിടയില്‍ കൊമറോവ് മരണമടയുകയാണുണ്ടായത് (1967).

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍