This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊന്നക്കോല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊന്നക്കോല്‍

ഒരു സംഗീതകലാപ്രകടനസമ്പ്രദായം. പാട്ടുകച്ചേരിയില്‍ പക്കമേളത്തിന് മൃദംഗം, ഗഞ്ചിറ, ഘടം, മോര്‍ശംഖ് എന്നിങ്ങനെയുള്ള വിവിധ വാദ്യോപകരണങ്ങള്‍ ഉപയോഗിക്കുന്നതുപോലെ, മുന്‍കാലത്ത് അവയുടെ കൂടെ യാതൊരു ഉപകരണത്തിന്റെയും സഹായം കൂടാതെ, വായ് കൊണ്ടുമാത്രം മൃദംഗത്തില്‍ വായിക്കുന്ന 'എണ്ണങ്ങള്‍', അതേപടി, പാട്ടിന്റെ ജതിസ്വരങ്ങളെ താളത്തിനൊപ്പിച്ച് പുറപ്പെടുവിച്ച്, മേളത്തിനിമ്പംകൂട്ടുന്ന ഒരേര്‍പ്പാടുണ്ടായിരുന്നു. ഇതാണ് കൊന്നക്കോല്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്നത്. മനോധര്‍മസ്വരങ്ങള്‍ വായിക്കുമ്പോള്‍ ഫിഡിലിനോട് (വയലിനോട്) ഒത്തും തനിയാവര്‍ത്തനസമയത്ത് തനതായും വര്‍ത്തിച്ചാണ് കൊന്നക്കോല്‍ ഇമ്പം പകര്‍ന്നിരുന്നത്. അടിയുറച്ച താളബോധം ഇതിന്റെ വിജയത്തിന് അത്യന്താപേക്ഷിതമാണ്. കൊന്നക്കോല്‍ ധ്വനിയില്‍ അനിതരസാധാരണമായ പ്രാഗല്ഭ്യം കാട്ടിയ ഒരു മഹാവിദ്വാനായിരുന്നു 'കൊന്നക്കോല്‍ പാക്കിരിയാപിള്ള'. അടുത്ത കാലത്ത് ഇതില്‍ പേരെടുത്തവരാണ് എസ്.വി.എസ്. നാരായണന്‍, തഞ്ചാവൂര്‍ ടി.കെ. മൂര്‍ത്തി എന്നിവര്‍. ഇക്കാലത്തും തമിഴ്നാട്ടിലെ ചില പാട്ടുകച്ചേരികളില്‍ കൊന്നക്കോലിനു സ്ഥാനം കല്പിച്ചിരിക്കുന്നതു കാണാം. ഭരതനാട്യത്തിലെ 'തത്തകാരം' ഇതിന്റെ മറ്റൊരു പതിപ്പാണ്.

(നീലമ്പേരൂര്‍ രാമകൃഷ്ണന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍