This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊത്തളം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊത്തളം

ശത്രുക്കളുടെ ക്ഷേപണീയായുധങ്ങളില്‍ നിന്നും സുരക്ഷിതമായിരിക്കത്തക്കവിധത്തിലുള്ളതും ശത്രുക്കള്‍ക്കു നേരെ അമ്പ്, വെടിയുണ്ട മുതലായവ പായിക്കാനുള്ള വിടവോടു (വെടിപ്പഴുതോടു) കൂടിയതും ആയ അരമതില്‍. കോട്ടകള്‍, മറ്റു സൈനിക സംരചകള്‍ മുതലായവയുടെ മുകളിലോ വശങ്ങളിലോ ആണ് കൊത്തളങ്ങള്‍ നിര്‍മിക്കുന്നത്. കൊത്തളങ്ങള്‍ക്കു സമീപം യോദ്ധാക്കള്‍ക്ക് മറഞ്ഞിരിക്കാനുള്ള സൗകര്യങ്ങളുണ്ടായിരിക്കും. ഈജിപ്ത്, ഇറ്റലി, ഇന്ത്യ, ചൈന മുതലായ രാജ്യങ്ങളില്‍ പ്രാചീനകാലം മുതല്‍ക്കു തന്നെ കൊത്തളങ്ങള്‍ പ്രചാരത്തിലുണ്ടായിരുന്നു. മധ്യകാലഘട്ടത്തിലാണ് യൂറോപ്യന്‍ രാജ്യങ്ങളില്‍ കൊത്തളങ്ങള്‍ വ്യാപകമായി ഉപയോഗപ്പെടുത്തി തുടങ്ങിയത്. കൊത്തുപണികള്‍, ചിത്രവേലകള്‍ മുതലായവകൊണ്ട് കൊത്തളങ്ങള്‍ അലങ്കരിക്കുന്നത് അസാധാരണമായിരുന്നില്ല. അത്യധികം നശീകരണശക്തിയുള്ള ആധുനികായുധങ്ങളുടെ ആവിര്‍ഭാവത്തോടുകൂടി കൊത്തളങ്ങളുടെ സൈനികപ്രധാന്യം നഷ്ടപ്പെട്ടു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%8A%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%B3%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍