This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊടശ്ശാന്തി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊടശ്ശാന്ത

സ്വഗൃഹത്തില്‍ പോകാതെ, ക്ഷേത്രസങ്കേതങ്ങളില്‍ത്തന്നെ നിശ്ചിതകാലം സ്ഥിരമായി താമസിച്ച് കഴിക്കുന്ന ശാന്തി. കുടശ്ശാന്തിയെന്നും പറയാറുണ്ട്. ദക്ഷിണ കേരളത്തിലെ ശ്രീപദ്മനാഭസ്വാമിക്ഷേത്രം, ശ്രീകണ്ഠേശ്വരം ക്ഷേത്രം (തിരുവനന്തപുരം), തിരുവട്ടാര്‍ ആദികേശവക്ഷേത്രം തുടങ്ങിയ പ്രശസ്തക്ഷേത്രങ്ങളില്‍ ശാന്തികഴിക്കുവാന്‍ ഒരു നിശ്ചിതകാലത്തേക്ക് ബ്രാഹ്മണരെ നിയമിക്കുന്ന ഒരു പതിവുണ്ട്. അതിനെ 'കുടയിരുത്തല്‍' എന്നും പറയാറുണ്ട്. മൂന്നു കൊല്ലത്തേക്കോ അഞ്ചുകൊല്ലത്തേക്കോ കുടയിരുത്തിയാല്‍, ആ കാലം കഴിയുന്നതുവരെ ശാന്തിക്കാരന്‍ ക്ഷൌരം ചെയ്യാതെ, മുടി വളര്‍ത്തി, പ്രത്യേകവ്രതനിഷ്ഠയോടെയിരിക്കണമെന്നാണ് നിയമം. അക്കാലത്ത് സ്ത്രീകളെ കാണരുതെന്നും വ്യവസ്ഥയുണ്ട്. അതിനാല്‍, എപ്പോഴും ഓലക്കുട കൈയിലെടുത്തിരിക്കും. 'കൊടശ്ശാന്തി' എന്ന പേരിന്റെ പൊരുളതാണ്. സ്ഥാനമേറ്റെടുക്കല്‍ 'കുടവാങ്ങലും', സ്ഥാനമൊഴിയല്‍ 'കുടവയ്ക്കലു'മായിട്ടാണ് അറിയപ്പെടുന്നത്. അത്യുത്തരകേരളത്തിലെ ചില ക്ഷേത്രങ്ങളിലെ മേല്‍ശാന്തിമാര്‍ ഇപ്രകാരം വ്രതനിഷ്ഠ പാലിക്കാറുണ്ട്. എന്നാല്‍ ആ നിഷ്ഠയെ 'കുടശ്ശാന്തി' എന്നല്ല പറയുന്നത്. അവിടെ അത് 'പുറപ്പെടാശ്ശാന്തി' എന്ന പേരിലാണ് അറിയപ്പെടുന്നത്.

(ഡോ.എം.വി.വിഷ്ണുനമ്പൂതിരി:സ.പ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍