This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊച്ചുനീലകണ്ഠപ്പിള്ള, തകഴി (1855 - 1931)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊച്ചുനീലകണ്ഠപ്പിള്ള, തകഴി (1855 - 1931)

തകഴി കൊച്ചുനീലകണ്ഠപ്പിള്ള

കഥകളിനടന്‍, കൊട്ടാരം കഥകളി വിചാരിപ്പുകാരന്‍. 1855-ല്‍ മുല്ലോത്തുവീട്ടില്‍ ജനിച്ചു. അമ്മാവനില്‍ നിന്നും കഥകളി അഭ്യസിച്ചു. വേഷം കെട്ടിക്കഴിഞ്ഞപ്പോള്‍, അനന്യദൃശമായ രംഗശ്രീകൊണ്ടും അഭ്യാസബലംകൊണ്ടും കഥകളി പ്രേമികളുടെ കണ്ണിലുണ്ണിയായിത്തീര്‍ന്നു. പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പുതന്നെ ഇദ്ദേഹത്തിന്റെ ശ്രീകൃഷ്ണവേഷം ഹരം പകര്‍ന്നിരുന്നു. തുടര്‍ന്നു ചുവന്ന താടിയൊഴിച്ചുള്ള എല്ലാവേഷങ്ങളും കെട്ടുകയും എല്ലാറ്റിലും അപ്രതിമനെന്നുള്ള പേരുസമ്പാദിക്കുകയും ചെയ്തു. ഇന്ന വേഷമേ കെട്ടു എന്ന നിര്‍ബന്ധം ഇദ്ദേഹത്തിനില്ലായിരുന്നു. എന്നാല്‍ ഏതു വേഷം കെട്ടിയാലും കളി മൊത്തത്തില്‍ നന്നാകണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. ആദ്യവസാനക്കാരുടെ മുന്‍നിരയില്‍ എത്തിയകാലത്തുപോലും, ബാണയുദ്ധത്തില്‍ അനിരുദ്ധന്‍ കെട്ടാന്‍ പോലും ഇദ്ദേഹം തയ്യാറായി. അതുപോലെ എത്രവേഷം കെട്ടുന്നതിനും ഇദ്ദേഹം ഒരുക്കമായിരുന്നു. ഒരു രാത്രിയില്‍, രാവണവിജയത്തില്‍ വൈശ്രവണന്റെ പത്നി, നാരദന്‍, മണ്ഡോദരി, ദൂതന്‍, രംഭ എന്നിങ്ങനെ അഞ്ചുവേഷങ്ങള്‍ കെട്ടുകയും ഭാഗവതര്‍മാരെക്കൊണ്ട് രാഗം മൂളിക്കാതെ, കൃത്യമായി രംഗത്തെത്തി അനിതരസാധാരണമായ ആട്ടം കൊണ്ട് കാണികളുടെ കണ്ണും കരളും കവരുകയും ചെയ്യുകയുണ്ടായി. വേഷപ്പകര്‍ച്ച, വേഷഭംഗി, മെയ്യ്, അലര്‍ച്ച, ആട്ടത്തിലെ ചിട്ടയുടെ കണക്ക് എന്നിങ്ങനെയുള്ള ഗുണങ്ങള്‍ ഇദ്ദേഹത്തിലെന്നപോലെ അക്കാലത്ത് വേറൊരു നടനിലും സമഞ്ജസമായി സമ്മേളിച്ചു കണ്ടിരുന്നില്ല.

1882-ല്‍ വിശാഖം തിരുനാളിന്റെ പള്ളിയറവിചാരിപ്പുകാരനായും കൊട്ടാരം നടനായും നിയമിതനായി. വിശാഖം തിരുനാള്‍ നാടുനീങ്ങിയപ്പോള്‍, തോപ്പില്‍ക്കളിയോഗത്തില്‍ ആദ്യവസാനവേഷക്കാരനായി പ്രവര്‍ത്തിച്ചു. പിന്നീട് 1903-ല്‍ കൊട്ടാരം കഥകളിയോഗത്തില്‍ അസിസ്റ്റന്റ് വിചാരിപ്പുകാരനായി നിയമിക്കപ്പെട്ടു. 1920 മുതല്‍ മരണം വരെ വിചാരിപ്പുകാരനായി സേവനമനുഷ്ഠിച്ചു.

ഇദ്ദേഹം 1931 ആഗസ്റ്റില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍