This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊച്ചുകുട്ടന്‍, കെ. (1910 - 87)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊച്ചുകുട്ടന്‍, കെ. (1910 - 87)

കെ. കൊച്ചുകുട്ടന്‍

കോണ്‍ഗ്രസ് നേതാവ്. 1910 ജൂണ്‍ 28-ന് ജനിച്ചു. ഹൈസ്കൂള്‍ വിദ്യാഭ്യാസാനന്തരം തൃശ്ശൂര്‍ കോട്ടണ്‍ ഹോസ്റ്റലിന്റെ വാര്‍ഡനായി നിയമിക്കപ്പെട്ടു. പ്രസ്തുതസ്ഥാപനം പ്രവര്‍ത്തനരഹിതമായപ്പോള്‍ വിദ്യാഭ്യാസം തുടരുന്നതിന് ഏറണാകുളം മഹാരാജാസ് കോളജില്‍ ചേര്‍ന്നു. അക്കാലത്ത് (1940) കെ.പി. വള്ളോന്റെ നിര്യാണത്തെത്തുടര്‍ന്നുണ്ടായ ഒഴിവില്‍ എറണാകുളം ഹരിജന്‍ ഹോസ്റ്റല്‍ വാര്‍ഡനായും പ്രവര്‍ത്തിച്ചിരുന്നു. ഒഴിവുകാലങ്ങളില്‍ കൊച്ചിന്‍ പോര്‍ട്ടില്‍ ടൈം കീപ്പറായി ജോലി ചെയ്തു. ബി.എ. പാസ്സാകുന്നതിനു മുമ്പു തന്നെ 1945-ല്‍ കൊച്ചിന്‍ ലജിസ്ലേറ്റിവ് കൗണ്‍സിലിലേക്കു നോമിനേറ്റ് ചെയ്യപ്പെട്ടു. പ്രജാമണ്ഡലത്തിന്റെ സജീവ പ്രവര്‍ത്തകനായിരിക്കവേ 1948-ല്‍ കൊച്ചി നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം 1949-ല്‍ ഡെപ്യൂട്ടി സ്പീക്കറായി. 1951-ലും 54-ലും തിരു-കൊച്ചി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഇദ്ദേഹം അവിടെയും ഒരുതവണ ഡെപ്യൂട്ടി സ്പീക്കറായിരുന്നിട്ടുണ്ട്. എ.ജെ.ജോണ്‍ മന്ത്രിസഭയിലും 1955-ല്‍ പനമ്പിള്ളി രൂപവത്കരിച്ച മന്ത്രിസഭയിലും ഇദ്ദേഹം അംഗമായിരുന്നു. പട്ടികജാതിക്കാരനായ കൊച്ചുകുട്ടന്‍ 1957-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഒരു ജനറല്‍ സീറ്റില്‍ നിന്നു മത്സരിച്ചു വിജയിച്ചുവന്നതും ശ്രദ്ധേയമാണ്. 1960-ലും ഇദ്ദേഹം നിയമസഭാംഗമായി. രാഷ്ട്രീയ ചാഞ്ചാട്ടമില്ലാതെ ഉറച്ച കോണ്‍ഗ്രസ്സുകാരനായി പ്രവര്‍ത്തിച്ചുവന്ന കൊച്ചുകുട്ടന്‍ ജീവിതത്തിന്റെ അവസാനകാലത്ത് സജീവ രാഷ്ട്രീയത്തില്‍ നിന്നും ഒഴിഞ്ഞുമാറി സാമൂഹിക സേവനരംഗത്തുമാത്രം പ്രവര്‍ത്തിച്ചു. സഹകരണം, ഖാദി പ്രസ്ഥാനം എന്നീ രംഗങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഇദ്ദേഹം കൃഷികാര്യങ്ങളിലും ഏറെ തത്പരനായിരുന്നു. ഭാര്യ വള്ളിയമ്മാളുമൊത്തു കുട്ടനെല്ലൂരില്‍ താമസിച്ചിരുന്ന ഇദ്ദേഹം 1987 ഫെ. 22 ന് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍