This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊച്ചുകുഞ്ഞു റൈട്ടര്‍ (19-ാം ശതകത്തിന്റെ പൂര്‍വാര്‍ധം)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊച്ചുകുഞ്ഞു റൈട്ടര്‍ (19-ാം ശതകത്തിന്റെ പൂര്‍വാര്‍ധം)

മലയാളത്തില്‍ ബൈബിളിനെ ആധാരമാക്കി രാമായണം ഇരുപത്തിനാലുവൃത്തത്തിന്റെ മാതൃകയില്‍ ഒരു മുപ്പത്തിനാലുവൃത്തം രചിക്കാന്‍ ഒരുമ്പെട്ട കവി. ഇദ്ദേഹത്തിന്റെ ജീവിതകാലം ഉദ്ദേശം 180 കൊല്ലം മുമ്പായിരുന്നു എന്നു കരുതുന്നു. വെളൂര്‍ കൊന്നയില്‍ ജാതനായ ഇദ്ദേഹത്തിനു ചെറുപ്പത്തിലേ മലയാളം, തമിഴ്, സംസ്കൃതം, ഇംഗ്ലീഷ് എന്നീ ഭാഷകള്‍ പഠിക്കാന്‍ സൗകര്യം ലഭിച്ചിരുന്നു. കോട്ടയം സി.എം.എസ്. സ്കൂള്‍, ഗ്രാമര്‍ സ്കൂള്‍, പഴയ സെമിനാരി എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. തിരുവനന്തപുരം നക്ഷത്രബംഗ്ലാവില്‍ റൈട്ടറായി ജോലി നോക്കുന്ന കാലത്താണ് ക്രൈസ്തവവേദചരിതം മുപ്പത്തിനാലു വൃത്തം എഴുതിത്തുടങ്ങിയത്. പതിനെട്ടു വൃത്തങ്ങള്‍ മാത്രമേ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞുള്ളൂ. ലോക സൃഷ്ടി മുതല്‍ മോശയുടെ മരണം വരെയുള്ള പുതിയ നിയമകഥയാണ് പൂര്‍ത്തിയാക്കിയ ഭാഗത്തിലെ പ്രതിപാദ്യം. 'വെണ്മതികലാഭരണംനിബികഗണേശന്‍' എന്നുതുടങ്ങുന്ന ഇരുപത്തിനാലു വൃത്തമട്ടില്‍ തന്നെയാണ് വേദചരിതത്തിന്റെയും തുടക്കം.

മനോഹരമായ മണിപ്രവാളശൈലിയും അകൃത്രിമമായ അലങ്കാരപ്രയോഗവും വര്‍ണനകളും ഈ കൃതിയുടെ സവിശേഷതകളാണ്. സുഭാഷിതം കിളിപ്പാട്ട്, സങ്കീര്‍ത്തനങ്ങള്‍, സ്തുതിപ്പുകള്‍ എന്നീ വേറെ ചില കൃതികളും റൈട്ടര്‍ രചിച്ചിട്ടുണ്ടെങ്കിലും അവയില്‍ പലയും അപൂര്‍ണങ്ങളാണ്; അച്ചടിക്കപ്പെട്ടിട്ടുമില്ല.

(എന്‍.കെ.ദാമോദരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍