This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൈലാസ് ചന്ദ്ര ഭാട്ടിയ (1921- )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൈലാസ് ചന്ദ്ര ഭാട്ടിയ (1921- )

കൈലാസ് ചന്ദ്ര ഭാട്ടിയ

ഹിന്ദിസാഹിത്യകാരനും ഭാഷാശാസ്ത്രപണ്ഡിതനും, 1921 ഫെ. 2 ന്- ഉത്തര്‍പ്രദേശില്‍ ജനിച്ചു. ഹിന്ദിഭാഷാസാഹിത്യത്തില്‍ എം.എ.യും ഭാഷാശാസ്ത്രത്തില്‍ ഡോക്ടറേറ്റും (1958) കരസ്ഥമാക്കി. 1965-ല്‍ ഏറ്റവും നല്ല ഡി. ലിറ്റ് പ്രബന്ധത്തിനുള്ള സ്വര്‍ണമെഡലും നേടി. ഇദ്ദേഹം ആഗ്രാസര്‍വകലാശാലയിലും (1956-58) അലിഗഡ് മുസ്ലിം സര്‍വകലാശാലയിലും (1960-71) അധ്യാപകനായി സേവനമനുഷ്ഠിച്ചു. മുസൂറിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഒഫ് അഡ്മിനിസ്ട്രേഷനില്‍ ഹിന്ദിയുടെയും പ്രാദേശിക ഭാഷകളുടെയും പ്രൊഫസറായും സേവനം അനുഷ്ഠിച്ചിരുന്നു.

ഇദ്ദേഹം 1976-ല്‍ കേരള, കൊച്ചി, കോഴിക്കോട് സര്‍വകലാശാലകളില്‍ വിസിറ്റിങ് പ്രൊഫസര്‍ എന്ന നിലയില്‍ പല പ്രഭാഷണങ്ങളും നടത്തിയിട്ടുണ്ട്. ഗവേഷണരംഗത്ത് അമൂല്യസംഭാവനകള്‍ നല്‍കിയ ഇദ്ദേഹം നിരവധി അവാര്‍ഡുകളാല്‍ ബഹുമാനിതനാണ്. റോയല്‍ ഏഷ്യാറ്റിക് സൊസൈറ്റിയുടെ ഫെലോ ആയും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തൊഴില്‍ മന്ത്രകാര്യാലയം തുടങ്ങി പല കേന്ദ്ര സര്‍ക്കാര്‍ സമിതികളിലും അംഗമായി തുടരുന്നു. വ്രജഭാഷാ ഔര്‍ ഖഡീബോലീ കാതുലനാത്മക് അധ്യയന്‍ (1962), ബേസിക് ഹിന്ദീ റിഡേര്‍ഡ് (1963-64), ഭാഷാഭൂഗോള്‍ (1973), ഹിന്ദീസാഹിത്യ കീ നവീന്‍ വിധായേം (1979), രാജഭാഷാ കാസ്വരൂപ് ഔര്‍ വികാസ്, ശബ്ദശ്രീ (1984) തുടങ്ങി ഒരു ഡസനിലേറെ ഗ്രന്ഥങ്ങളും ഗവേഷണ പ്രബന്ധങ്ങളും ലേഖനങ്ങളും ഉള്‍പ്പെടെ ഇരുന്നൂറ്റിയമ്പതിലേറെ പ്രസിദ്ധീകരണങ്ങള്‍ ഇദ്ദേഹത്തിന്റേതായുണ്ട്. 1994-ല്‍ ഇദ്ദേഹത്തിന് സുബ്രഹ്മണ്യഭാരതി പുരസ്കാരം ലഭിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍