This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേസരി (പലഹാരം)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേസരി (പലഹാരം)

കേസരി

സേമിയയോ റവയോ ഉപയോഗിച്ചുണ്ടാക്കുന്ന ഒരു ദക്ഷിണേന്ത്യന്‍ മധുരപലഹാരം. ഇത് 'സ്നാക്ക്' (Snack) ആയോ 'ഡെസേര്‍ട്ട്' ആയോ വിളമ്പാവുന്നതാണ്. താഴെ പറയുന്ന വിധത്തിലാണ് ഇതു പാകം ചെയ്യുന്നത്.

സേമിയാകേസരി ചേരുവകള്‍

സേമിയ - 1 കപ്പ്

വെള്ളം - 4 കപ്പ്

പഞ്ചസാര - 1 1/2 കപ്പ്

നെയ്യ് - 1 കപ്പ്

കേസരിപൗഡര്‍ - ഒരു നുള്ള്

ഏലക്കായ് - 6 എണ്ണം (പൊടിച്ചത്)

അണ്ടിപ്പരിപ്പ് - 250 ഗ്രാം (മുറിച്ചു കഷണങ്ങളാക്കി)

പാകം ചെയ്യുന്ന വിധം. നാലു ടേബിള്‍ സ്പൂണ്‍ നിറയെ നെയ്യ് ഒരു ചീനച്ചട്ടിയിലെടുത്തു ചൂടാക്കി ഇതില്‍ അണ്ടിപ്പരിപ്പ് വറുത്തുകോരുക. സേമിയ തവിട്ടുനിറമാകുന്നതുവരെ നെയ്യിലിട്ടുവറുത്ത് നാലു കപ്പുവെള്ളമൊഴിച്ച് വേവിക്കുകയും വെന്തുകഴിഞ്ഞാല്‍ പഞ്ചസാരയിട്ട് നല്ലപോലെ ഇളക്കി കട്ടിയാകാന്‍ തുടങ്ങുമ്പോള്‍ കേസരി പൗഡര്‍, അണ്ടിപ്പരിപ്പ്, പൊടിച്ച ഏലക്കായ്, ബാക്കിയുള്ള നെയ്യ് ഇവ ചേര്‍ക്കുകയും ചെയ്യുക. ഈ മിശ്രിതം പാത്രത്തിന്റെ വശങ്ങളില്‍നിന്ന് ഇളകിവരാന്‍ തുടങ്ങുമ്പോള്‍, വാങ്ങിവച്ച് ഒരു എണ്ണമയമുള്ള പ്ളേറ്റിലേക്കു മാറ്റി തണുത്തുകഴിഞ്ഞാല്‍ കഷണങ്ങളാക്കി മുറിച്ച് ഉപയോഗിക്കാം.

റവകേസരി ചേരുവകള്‍

ഗോതമ്പുറവ - 1 കപ്പ്

വെള്ളം - 3 കപ്പ്

കളര്‍ - 1/2 ടീസ്പൂണ്‍

അണ്ടിപ്പരിപ്പ് - 100 ഗ്രാം (മുറിച്ചു കഷണങ്ങളാക്കി)

പഞ്ചസാര - 1 3/4 കപ്പ്

ഏലക്കായ് - 5 ഗ്രാം

ഉണക്കമുന്തിരി - 10 ഗ്രാം

നെയ്യ് - 4 ടേബിള്‍ സ്പൂണ്‍

പാകം ചെയ്യുന്ന വിധം. ഉണക്കമുന്തിരിയും അണ്ടിപ്പരിപ്പും ഒരു ടീസ്പൂണ്‍ നെയ്യില്‍ വറുത്തുകോരുക. മിച്ചമുള്ള നെയ്യില്‍ റവ ചുവക്കത്തക്കവിധം വറുത്ത്, മൂന്നു കപ്പുവെള്ളമൊഴിച്ച് ഇളക്കിക്കൊണ്ടിരിക്കുക. വെന്തുകഴിഞ്ഞാല്‍ പഞ്ചസാരയും കളറും ചേര്‍ത്തിളക്കുക. ഈ മിശ്രിതം പാത്രത്തിന്റെ വശങ്ങളില്‍നിന്നും വിട്ടുവരാന്‍ തുടങ്ങുമ്പോള്‍ വറുത്തെടുത്ത ഉണക്കമുന്തിരിയും അണ്ടിപ്പരിപ്പും കൂടെ ഏലക്കായും ചേര്‍ക്കണം. അടുപ്പത്തുനിന്നും വാങ്ങി എണ്ണമയം പുരട്ടിയ ഒരു പ്ളേറ്റിലേക്കു ഇതു മാറ്റി പരത്തി ഇഷ്ടമുള്ള ആകൃതിയില്‍ ഇളംചൂടായിരിക്കുമ്പോള്‍ത്തന്നെ മുറിച്ചെടുക്കുക.

(പി.കെ. ഗിരിജാദേവി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍