This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള ഹാന്‍ഡിക്രാഫ്റ്റ്സ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള ഹാന്‍ഡിക്രാഫ്റ്റ്സ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍

കേരളത്തിലെ കരകൗശലവ്യവസായം സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുംവേണ്ടി കേരള സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം. ആസ്ഥാനം തിരുവനന്തപുരമാണ്. 1956-ലെ കമ്പനിനിയമവ്യവസ്ഥകള്‍ക്കനുസരണമായി 1968 ന. 16-ന്നിലവില്‍വന്നു. തിരുവനന്തപുരത്തുള്ള എസ്.എം.എസ്.എം. ഇന്‍സ്റ്റിറ്റ്യൂട്ട്, ചെന്നൈ, കോയമ്പത്തൂര്‍, ന്യൂഡല്‍ഹി എന്നിവിടങ്ങളിലെ എംപോറിയങ്ങള്‍ എന്നിവ ഏറ്റെടുത്തുകൊണ്ട് 1969 മുതല്‍ കോര്‍പ്പറേഷന്‍ പ്രവര്‍ത്തിച്ചുതുടങ്ങി. കോര്‍പ്പറേഷന്റെ ഉത്പന്നങ്ങള്‍ 'കൈരളി' എന്ന പേരിലറിയപ്പെടുന്ന വില്പനശാലകളിലൂടെ ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കൊണ്ടിരിക്കുന്നു. ഈ കോര്‍പ്പറേഷന്റെ കീഴില്‍ ഇന്ത്യയുടെ വിവിധഭാഗങ്ങളിലായി 19 എംപോറിയങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നു. ഷോറൂമുകള്‍ കൂടാതെ ഒരു മേജര്‍ ഫെസിലിറ്റി സര്‍വീസ് സെന്ററും ഒരു അസംസ്കൃത പദാര്‍ഥ ഡിപ്പോയും കോര്‍പ്പറേഷന്‍ നടത്തുന്നുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍