This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിങ് ആന്‍ഡ് ട്രെയിനിങ് (സി-ആപ്റ്റ്)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിങ് ആന്‍ഡ് ട്രെയിനിങ് (സി-ആപ്റ്റ്)

സി-ആപ്റ്റ്

കംപ്യൂട്ടര്‍, മള്‍ട്ടിമീഡിയ, പ്രിന്റിങ് തുടങ്ങിയ രംഗങ്ങളില്‍ തൊഴില്‍രഹിതരായ അഭ്യസ്തവിദ്യര്‍ക്ക് പരിശീലനം നല്‍കുന്നതിനും സര്‍ക്കാര്‍-പൊതുമേഖലയിലെ പ്രിന്റിങ് റിപ്രോഗ്രാഫിക് ജോലികള്‍ ഏറ്റെടുത്തു നിര്‍വഹിക്കുന്നതിനുമായി കേരള സര്‍ക്കാരിന്റെ വിദ്യാഭ്യാസവകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനം. 1992-ല്‍ ഉന്നത വിദ്യാഭ്യാസവകുപ്പിനു കീഴില്‍ കേരള സ്റ്റേറ്റ് ഓഡിയോ-വിഷ്വല്‍ ആന്‍ഡ് റിപ്രോഗ്രാഫിക് സെന്റര്‍ എന്ന പേരില്‍ പ്രവര്‍ത്തനമാരംഭിച്ച ഈ സ്ഥാപനം 2011-ല്‍ കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിങ് ആന്‍ഡ് ട്രെയിനിങ് (സി-ആപ്റ്റ്) എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു.

മള്‍ട്ടിമീഡിയ, അനിമേഷന്‍, കംപ്യൂട്ടര്‍, ഡി.റ്റി.പി., പ്രിന്റിങ്, ഡാറ്റാ എന്‍ട്രി, ടൈപ്പ് സെറ്റിങ്, എഡിറ്റിങ്, രൂപകല്പന, പ്രൂഫ് വായന, ഡിജിറ്റല്‍ സ്കാനിങ്, ബഹുവര്‍ണ അച്ചടി സാധ്യമായ ഷീറ്റ് ഫെഡ് പ്രിന്റിങ്, വെബ് ഓഫ്സെറ്റ് പ്രിന്റിങ്, ഡാറ്റാ പ്രിന്റിങ്, സ്ക്രീന്‍ പ്രിന്റിങ്, ബൈന്‍ഡിങ് തുടങ്ങിയ സേവനങ്ങള്‍ക്കുപുറമേ കാഴ്ചശക്തിയില്ലാത്തവര്‍ക്കായുള്ള ബ്രയ് ലി പ്രസിദ്ധീകരണങ്ങള്‍ സംബന്ധിച്ച ഗവേഷണവും ഇവിടെ നടന്നുവരുന്നു.

വിദ്യാഭ്യാസമന്ത്രി ചെയര്‍മാനും ഉന്നതവിദ്യാഭ്യാസവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വൈസ് ചെയര്‍മാനും മാനേജിങ് ഡയറക്ടര്‍ മെമ്പര്‍ സെക്രട്ടറിയുമായ 14 അംഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് സി-ആപ്റ്റിന്റെ ഭരണസമിതി. തിരുവനന്തപുരത്തെ വട്ടിയൂര്‍ക്കാവിലാണ് ആസ്ഥാനം. കൊല്ലം, ആലപ്പുഴ, കണ്ണൂര്‍ എന്നിവിടങ്ങളില്‍ സബ്സെന്ററുകളും കടുത്തുരുത്തിയില്‍ ഒരു എക്സ്റ്റന്‍ഷന്‍ സെന്ററും തിരുവനന്തപുരത്തെ പടിഞ്ഞാറേക്കോട്ടയില്‍ ഒരു പരിശീലന വിഭാഗവും ശംഖുംമുഖത്ത് ബ്രയ് ലി പഠനകേന്ദ്രവും സി-ആപ്റ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍