This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള സ്റ്റേറ്റ് ബാംബൂ കോര്‍പ്പറേഷന്‍ ലിമിറ്റഡ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള സ്റ്റേറ്റ് ബാംബൂ കോര്‍പ്പറേഷന്‍ ലിമിറ്റഡ്

കേരള സ്റ്റേറ്റ് ബാംബൂ കോര്‍പ്പറേഷന്‍ ലിമിറ്റഡ്

ഈറ്റ, മുള എന്നീ ഉത്പന്നങ്ങളുടെ വ്യവസായം വികസിപ്പിക്കുന്നതിനുവേണ്ടി കേരളഗവണ്‍മെന്റിന്റെ ഉടമസ്ഥതയില്‍ 1971-ല്‍ സ്ഥാപിച്ചിട്ടുള്ള പൊതുമേഖലാസ്ഥാപനം. ഈ സ്ഥാപനത്തിന്റെ ഭരണപരമായ ആസ്ഥാനം അങ്കമാലിയാണ്; രജിസ്ട്രേഡ് ഓഫീസ് തിരുവനന്തപുരത്തും. പരമ്പരാഗത ഈറ്റത്തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് അസംസ്കൃതപദാര്‍ഥങ്ങള്‍ ലഭ്യമാക്കുകയും അവരില്‍നിന്നു ലഭിക്കുന്ന സംസ്കൃതപദാര്‍ഥങ്ങള്‍ ശേഖരിച്ചു വില്ക്കുകയുമാണ് ഈ സ്ഥാപനത്തിന്റെ പ്രധാന പ്രവര്‍ത്തനം. പ്രതിവര്‍ഷം 29,000 മെട്രിക് ടണ്‍ ഈറ, വനങ്ങളില്‍ നിന്നും ശേഖരിക്കാന്‍ ഗവ. കോര്‍പ്പറേഷന് അധികാരം നല്കിയിട്ടുണ്ട്. 12 ഈറ സംഭരണകേന്ദ്രങ്ങളും 100-ഓളം വിതരണ കേന്ദ്രങ്ങളും കോര്‍പ്പറേഷനുണ്ട്. ഏകദേശം ഒരു ലക്ഷം തൊഴിലാളികള്‍, കോര്‍പ്പറേനില്‍ നിന്നുള്ള സേവനം നേടുന്നുണ്ട്. കോര്‍പ്പറേഷനു കീഴിലെ ബാംബൂ ഫാക്ടറിയില്‍ നിന്ന് പ്രതിദിനം 2000 ചതുരശ്രമീറ്റര്‍ ബാംബൂപ്ളൈ നിര്‍മിക്കുന്നുണ്ട്. പാനലിങ്ങിനും മറ്റുംവേണ്ട പ്ളൈവുഡിനു പകരമായി റെസിന്‍ ബോണ്ടഡ് ബാംബൂ ബോര്‍ഡ് ഉപയോഗിക്കാവുന്നതാണ്. കോഴിക്കോട്ടെ നല്ലളത്തുള്ള ഫാക്ടറിയില്‍ ബാംബൂ ഫ്ളോറിങ് ടൈലുകളും, പാലക്കാട്, കാടാമ്പുഴ, മാനന്തവാടി, നാദാപുരം എന്നിവിടങ്ങളിലെ ഫാക്ടറികളില്‍ ബാംബൂ പായകളും കര്‍ട്ടനുകളും നിര്‍മിക്കപ്പെടുന്നു. 13-ഓളം യന്ത്രവത്കൃത പായനെയ്ത്ത് ഫാക്ടറികളും കോര്‍പ്പറേഷനു കീഴിലുണ്ട്. ഗവണ്‍മെന്റ് നിയമിക്കുന്ന ഒരു ഭരണസമിതിയാണ് കോര്‍പ്പറേഷന്റെ ഭരണം നിര്‍വഹിക്കുന്നത്. അധ്യക്ഷനും മാനേജിങ് ഡയറക്ടറുമാണ് ഈ സ്ഥാപനത്തിലെ പ്രധാന ഉദ്യോഗസ്ഥര്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍