This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള സ്റ്റേറ്റ് പൗള്‍ട്രി ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള സ്റ്റേറ്റ് പൗള്‍ട്രി ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍

പൗള്‍ട്രി വ്യവസായത്തിന്റെ വികസനം ലക്ഷ്യമാക്കി 1989-ല്‍ രൂപീകൃതമായ കമ്പനി. കാര്‍ഷികമേഖലയുടെ ഉപവിഭാഗമായി പരിഗണിക്കുന്ന കോഴിവളര്‍ത്തലിന് കേരളത്തിന്റെ ധനമാര്‍ഗത്തില്‍ പ്രത്യേക പ്രാധാന്യമുണ്ട്. ഇതിനായി കെപ്കോ എന്നറിയപ്പെടുന്ന കേരള സ്റ്റേറ്റ് പൗള്‍ട്രി ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ വിവിധ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കിവരുന്നു.

കോഴി, താറാവ്, മുയല്‍ എന്നിവ കെപ്കോ നേരിട്ട് വളര്‍ത്തി സംസ്കരണം ചെയ്ത് വിപണിയിലെത്തിക്കുന്നു. കൂടാതെ ഇവയില്‍ നിന്നുള്ള ഉത്പന്നങ്ങളും ഉപോത്പന്നങ്ങളും കെപ്കോ വിപണിയിലെത്തിക്കുന്നുണ്ട്. ഭക്ഷ്യസുരക്ഷാര്‍ഥം കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ നടപ്പാക്കിവരുന്ന പദ്ധതികള്‍ക്കു നിര്‍വഹണ ഏജന്‍സിയായും കെപ്കോ പ്രവര്‍ത്തിക്കുന്നു. മുട്ടയുത്പാദനവും മാംസോത്പാദനവും വര്‍ധിപ്പിക്കുക, ഇവയില്‍ താത്പര്യമുള്ളവര്‍ക്ക് പ്രത്യേകിച്ചും സ്ത്രീകള്‍ക്ക്, ആവശ്യമായ പരിശീലനം നല്കി തൊഴില്‍ ലഭ്യമാക്കുക എന്നിവയും കെപ്കോയുടെ പ്രവര്‍ത്തനലക്ഷ്യങ്ങളാണ്. നാടന്‍ ബ്രോയ്ലര്‍ കോഴിക്കുഞ്ഞുങ്ങള്‍, അവയെ വളര്‍ത്താന്‍ വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍, തീറ്റ, മരുന്നുകള്‍ എന്നിവയും കെപ്കോ വിതരണം ചെയ്യുന്നുണ്ട്. കെപ്കോയുടെ ആഭിമുഖ്യത്തിലുള്ള ബ്രോയ് ലര്‍ കോഴിവളര്‍ത്തല്‍ കേന്ദ്രവും ഹാച്ചറിയും തിരുവനന്തപുരം ജില്ലയിലെ കുടപ്പനക്കുന്നില്‍ പ്രവര്‍ത്തിക്കുന്നു. പ്രതിവര്‍ഷം 56 ലക്ഷം കോഴിക്കുഞ്ഞുങ്ങളെ ഇവിടെ നിന്നും ഉത്പാദിപ്പിക്കുന്നുണ്ട്. കെപ്കോയുടെ മുട്ടയുത്പാദനകേന്ദ്രം കൊല്ലം ജില്ലയിലെ കൊട്ടിയത്താണ് പ്രവര്‍ത്തിക്കുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍