This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള സ്റ്റേറ്റ് പവര്‍ ആന്‍ഡ് ഇന്‍ഫ്രാസ്ട്രെക്ചര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള സ്റ്റേറ്റ് പവര്‍ ആന്‍ഡ് ഇന്‍ഫ്രാസ്ട്രെക്ചര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്

ഊര്‍ജ-അടിസ്ഥാനസൗകര്യമേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ധനസഹായം നല്‍കുന്ന ഗവണ്‍മെന്റ് സ്ഥാപനം. സംസ്ഥാന സര്‍ക്കാരിന്റെയും കേരള വൈദ്യുതി ബോര്‍ഡിന്റെയും കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം 1998 മാ. 20-ന് സ്ഥാപിതമായി. ആദ്യകാലത്ത് ഇത് കേരള പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്നാണ് അറിയപ്പെട്ടിരുന്നത്. ഊര്‍ജ-അടിസ്ഥാന സൗകര്യ വികസന വായ്പകള്‍ ലഭ്യമാക്കുക, ഊര്‍ജ- അടിസ്ഥാന മേഖലയില്‍ വിഭവ ലഭ്യത ഉറപ്പുവരുത്തുക എന്നിവ ഈ സ്ഥാപനത്തിന്റെ ലക്ഷ്യങ്ങളാണ്. വൈദ്യുതി ബോര്‍ഡിന്റെ പ്രവര്‍ത്തനത്തിനും വികസനത്തിനും വേണ്ട ധനസഹായവും നല്‍കുന്നുണ്ട്. കൂടാതെ ജനറേറ്ററുകള്‍, ലൈറ്റിങ് ഉപകരണങ്ങള്‍, എയര്‍കണ്ടീഷന്‍ ഉപകരണങ്ങള്‍, സൌരോര്‍ജ വാട്ടര്‍ ഹീറ്ററുകള്‍, സൗരോര്‍ജ ലൈറ്റുകള്‍, അനുബന്ധ ഊര്‍ജ ഉപകരണങ്ങള്‍ എന്നിവയുടെ നിര്‍മാണവും വിതരണവും നടത്തുന്ന സ്വകാര്യസ്ഥാപനങ്ങള്‍, കമ്പനികള്‍ എന്നിവയ്ക്ക് ഹ്രസ്വ-ഇടത്തര-ദീര്‍ഘകാല വായ്പകളിലൂടെ സാമ്പത്തിക സഹായവും ഈ സ്ഥാപനം നല്‍കിവരുന്നു. സംസ്ഥാനത്ത് വൈദ്യുതി ഉത്പാദനം, വിതരണം, സംപ്രേഷണം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന യൂണിറ്റുകള്‍, നിലയങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനത്തിനും വികസനത്തിനും വേണ്ട അസംസ്കൃത വസ്തുക്കളും സാധനസാമഗ്രികളും യന്ത്രോപകരണങ്ങളും നല്‍കുന്ന സ്ഥാപനങ്ങള്‍ക്കും അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ട ധനസഹായം നല്‍കുന്ന ഉത്തരവാദിത്തവും കെ.എസ്.പി.ഐ.എഫ്.സി. നല്‍കിവരുന്നു. ബാങ്കിങ് ഇതര ധനകാര്യസ്ഥാപനമായി റിസര്‍വ് ബാങ്ക് അംഗീകരിച്ചിട്ടുള്ള സ്ഥാപനമാണിത്.

സര്‍ക്കാര്‍ ഈടോടുകൂടിയ കടപ്പത്രങ്ങള്‍, ബാങ്കുകളില്‍ നിന്നും മറ്റ് ധനകാര്യസ്ഥാപനങ്ങളില്‍നിന്നുമുള്ള ഹ്രസ്വ-ദീര്‍ഘകാല വായ്പകള്‍ എന്നിവയാണ് മൂലധന രൂപീകരണത്തിനായി സ്ഥാപനം സ്വീകരിച്ചുവരുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍