This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ്

കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ്

ഔഷധനിര്‍മാണത്തിനുവേണ്ടി കേരളസര്‍ക്കാര്‍ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാസ്ഥാപനം. ആസ്ഥാനം ആലപ്പുഴയ്ക്കടുത്തുള്ള കലവൂര്‍. ഗവണ്‍മെന്റ് ആശുപത്രികള്‍ക്കും ഡിസ്പെന്‍സറികള്‍ക്കും ആവശ്യമായ എല്ലാ ഔഷധങ്ങളും നിര്‍മിച്ച് വിതരണം ചെയ്യുകയാണ് ഈ സ്ഥാപനത്തിന്റെ പ്രധാന ലക്ഷ്യം. കേരള സ്റ്റേറ്റ് മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനാണ് ഈ സ്ഥാപനത്തിന്റെ മുഖ്യ ഉപഭോക്താവ്. ഗുളികരൂപത്തിലുള്ള ഔഷധങ്ങള്‍ തയ്യാറാക്കുന്നതിന് ഹൈ സ്പീഡ് റോട്ടറി ടാബ്ലറ്റിങ് യന്ത്രങ്ങള്‍ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ആന്റിബയോട്ടിക് ബ്രോഡ് സ്പെക്ട്രം ക്യാപ്സ്യൂളുകളുടെ നിര്‍മാണം നടത്തുന്നതിന് ഈര്‍പ്പരഹിതമായ എയര്‍ കണ്ടീഷന്‍ഡ് വിഭാഗം സജ്ജമാക്കിയിട്ടുണ്ട്. അത്യാധുനിക ഔഷധനിര്‍മാണശാലകളോട് കിടപിടിക്കത്തക്ക സ്റ്റെറെല്‍ നിലവാരത്തിനു പുറമേ എന്‍ക്പ്സുലേറ്റിങ് വിഭാഗത്തില്‍ ലാമിനാര്‍ ഫ്ളോ കാബിനറ്റും സജ്ജമാക്കിയിട്ടുണ്ട്. ദ്രവരൂപത്തിലുള്ള ഔഷധങ്ങള്‍ നിര്‍മിക്കുന്നതിനുവേണ്ടി അത്യാധുനിക സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊടി രൂപത്തിലുള്ള മരുന്നുകളും ഇന്‍ജക്ഷനുകളും ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. ഇവിടെ നിര്‍മിക്കപ്പെടുന്ന ഔഷധങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ ഉന്നതനിലവാരം പുലര്‍ത്തുന്ന ഒരു മൈക്രോബയോളജി ലബോറട്ടറിയും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.

ഈ സ്ഥാപനത്തിന്റെ ഭരണം നിര്‍വഹിക്കുന്നത് ഗവണ്‍മെന്റ് നിയമിക്കുന്ന ഒരു ഭരണസമിതിയാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍