This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി,(KSCEOFEAC)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

==കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ (KSCEOFEAC) ==

വിവരസാങ്കേതിക വിദ്യയുടെ പ്രയോജനം സാധാരണക്കാര്‍ക്ക് ലഭ്യമാക്കുന്നതിനായി ഗവണ്‍മെന്റ് പദ്ധതികളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്ന കേരള സര്‍ക്കാര്‍ സ്ഥാപനം. ബാങ്കിങ്, ധനകാര്യമേഖല, വിദ്യാഭ്യാസം, മറ്റു സേവനമേഖലകള്‍ എന്നിവയുമായി ബന്ധപ്പെട്ട് വിവരസാങ്കേതികവിദ്യയിലെ സഹായസഹകരണങ്ങള്‍ നല്‍കുന്ന ഐ.ടി. സേവനദാതാവാണ് ഈ സ്ഥാപനം. കോസ്ടെക് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഇതിന്റെ ആസ്ഥാനം തിരുവനന്തപുരമാണ്. തൊടുപുഴ, തൃശൂര്‍ എന്നിവിടങ്ങളില്‍ ശാഖകളുണ്ട്. വിവിധ ആവശ്യങ്ങള്‍ക്കായുള്ള സോഫ്റ്റ്വെയറുകള്‍ നല്‍കുന്നതോടൊപ്പം ഐ.ടി. മേഖലയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍/സര്‍ക്കാരേതര ഏജന്‍സികളുടെ പദ്ധതികള്‍ക്കുവേണ്ടിയുള്ള കണ്‍സള്‍ട്ടന്‍സി സ്ഥാപനമായും കോസ്ടെക് പ്രവര്‍ത്തിക്കുന്നു. ഇ-കോമേഴ്സ് നിര്‍വഹണം, സൈബര്‍ ബൌദ്ധിക സ്വത്തവകാശവുമായി ബന്ധപ്പെട്ട ഉപദേശങ്ങള്‍, ഗവണ്‍മെന്റ് വകുപ്പുകള്‍ക്കുവേണ്ടിയുള്ള പരിശീലനം എന്നിവ നല്‍കുന്ന കേന്ദ്രമായും കോസ്ടെക് പ്രവര്‍ത്തിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍