This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി

എയ്ഡ്സ് രോഗത്തിന്റെ വ്യാപനം തടയുക എന്ന ഉദ്ദേശ്യത്തോടെ 1992-ല്‍ സ്ഥാപിതമായ സ്വയംഭരണ സൊസൈറ്റി. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഭാഗമായ നാഷണല്‍ എയ്ഡ്സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ കീഴിലുള്ള നാഷണല്‍ എയ്ഡ്സ് കണ്‍ട്രോള്‍ പ്രോഗ്രാമിന്റെ (എന്‍.എ.സി.പി.) പരിപാടികള്‍ കേരളത്തില്‍ നടപ്പിലാക്കുന്നത് കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയിലൂടെയാണ്.

വിവിധ ഘട്ടങ്ങളായാണ് നാഷണല്‍ എയ്ഡ്സ് കണ്‍ട്രോള്‍ പ്രോഗ്രാം അതിന്റെ പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിച്ചു നടപ്പാക്കുന്നത്. എച്ച്.ഐ.വി./എയ്ഡ്സിനെപ്പറ്റി സമൂഹത്തെ ബോധവത്കരിക്കുക, രക്തബാങ്കുകള്‍ ആധുനികവത്കരിച്ചും മറ്റും രക്തസുരക്ഷ ഉറപ്പാക്കുക എന്നിവയായിരുന്നു 1992-99 കാലയളവില്‍ നടപ്പാക്കിയ ഒന്നാംഘട്ട പരിപാടിയില്‍ ലക്ഷ്യമാക്കിയിരിക്കുന്നത്. എയ്ഡ്സ് ബാധയേല്ക്കാന്‍ സാധ്യതയേറിയ ജീവിത സാഹചര്യങ്ങളില്‍ കഴിയുന്നവരെ ലക്ഷ്യമാക്കി ഇവര്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് കൗണ്‍സിലിങ് നല്‍കുക, എച്ച്.ഐ.വി. പരിശോധനയ്ക്കായുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും അവര്‍ക്ക് പരിചരണം, സമാശ്വാസം, പിന്തുണ എന്നിവ നല്‍കുകയും ചെയ്യുക, പൂര്‍ണമായും രോഗത്തിന് അടിമപ്പെട്ടവര്‍ക്കായി സാമൂഹ്യ സുരക്ഷാ കേന്ദ്രങ്ങള്‍ ആരംഭിക്കുക എന്നിവയായിരുന്നു 1999 മുതല്‍ 2007 വരെ നീണ്ടുനിന്ന രണ്ടാംഘട്ട പരിപാടിയുടെ ലക്ഷ്യം. പ്രതിരോധം, സുരക്ഷ, ചികിത്സ എന്നിവയിലൂടെ എച്ച്.ഐ.വി. ബാധ മറികടക്കുക എന്ന ലക്ഷ്യം സാധൂകരിക്കാനാണ് മൂന്നാം ഘട്ടത്തില്‍ നല്‍കുന്നത്. ബ്ലഡ് സേഫ്റ്റി പ്രോഗ്രാം, ഇന്റഗ്രേറ്റ് കൗണ്‍സിലിങ് ആന്‍ഡ് ടെസ്റ്റിങ് സെന്റര്‍ (ജ്യോതിസ്), ലൈംഗികമായി പകരുന്ന രോഗങ്ങളുടെ നിയന്ത്രണപരിപാടി (പുലരി), ടാര്‍ഗറ്റഡ് ഇന്റര്‍വെന്‍ഷന്‍ പ്രോഗ്രാം (സുരക്ഷാപരിപാടി), ആന്റി റെട്രോവൈറല്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ (ഉഷസ്) തുടങ്ങിയവയാണ് സൊസൈറ്റിയുടെ മറ്റു പ്രധാന പരിപാടികള്‍.

കേന്ദ്രസര്‍ക്കാര്‍, ലോകബാങ്ക്, ഐക്യരാഷ്ട്രസംഘടന, ലോകാരോഗ്യസംഘടന തുടങ്ങിയവ സംയുക്തമായാണ് ദേശീയ എയ്ഡ്സ് നിവാരണ പരിപാടികള്‍ക്ക് സാമ്പത്തികസഹായം നല്‍കിവരുന്നത്.

തിരുവനന്തപുരത്ത് മെഡിക്കല്‍ കോളജിനു സമീപമാണ് കേരള എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ ആസ്ഥാനം പ്രവര്‍ത്തിക്കുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍