This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള സ്റ്റേറ്റ് എക്സ് സര്‍വീസ്മെന്‍ ഡെവലപ്മെന്റ് ആന്‍ഡ് റിഹാബിലിറ്റേഷന്‍ കോര്‍പ്പറേഷന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള സ്റ്റേറ്റ് എക്സ് സര്‍വീസ്മെന്‍ ഡെവലപ്മെന്റ് ആന്‍ഡ് റിഹാബിലിറ്റേഷന്‍ കോര്‍പ്പറേഷന്‍

വിമുക്തഭടന്മാരുടെയും അവരുടെ ആശ്രിതരുടെയും ക്ഷേമത്തിനും വികസനത്തിനുമായി പ്രവര്‍ത്തിക്കുന്ന, കേരള സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനം. വിമുക്തഭടന്മാരുടെ പരിചയസമ്പത്തും സാങ്കേതിക വൈദഗ്ധ്യവും ഉപയോഗപ്പെടുത്തിക്കൊണ്ട്, അവര്‍ക്ക് വിവിധ മേഖലകളില്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുകയെന്നതാണ് കെക്സ്കോണിന്റെ മുഖ്യ ഉദ്ദേശ്യം. തിരുവനന്തപുരമാണ് കെക്സ്കോണിന്റെ ആസ്ഥാനം. വിമുക്തഭടന്മാര്‍ക്കും വിമുക്തഭടന്മാരുടെ 18-നും 25-നും മധ്യേ പ്രായമുള്ളതും തൊഴില്‍രഹിതരും അവിവാഹിതരുമായ മക്കള്‍ക്കും വിമുക്തഭടന്മാരുടെ വിധവകളായ 55 വയസ്സിനുതാഴെ പ്രായമുള്ള സ്ത്രീകള്‍ക്കും kexcon.org എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്ത് കമ്പനിയില്‍ അംഗമാകാം. കര-നാവിക-വ്യോമസേന രാജ്യത്തിനു വേണ്ടി സ്തുത്യര്‍ഹമായ സേവനത്തിനുശേഷം വിരമിച്ചവര്‍ക്ക് മാന്യമായ തൊഴില്‍ നല്‍കി അവരുടെ ക്ഷേമം ഉറപ്പുവരുത്തുകയാണ് ഈ കമ്പനിയിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍