This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്

വിവരസാങ്കേതികവിദ്യാ മേഖലയുടെ വികസനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന, കേരള ഗവ. ഉടമസ്ഥതയിലുള്ള സ്ഥാപനം. ഐ.ടി. മേഖലയുടെ വികസനത്തിനു പുറമേ ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുമായി ബന്ധപ്പെട്ട് പ്രത്യേക സാമ്പത്തിക മേഖല, ഐ.ടി. ടൗണ്‍ഷിപ്പ്, ഐ.ടി. പാര്‍ക്കുകള്‍ എന്നിവ കേരളത്തില്‍ സ്ഥാപിക്കുകയാണ് KSITIL-ന്റെ സ്ഥാപക ലക്ഷ്യം. 1956-ലെ കമ്പനീസ് ആക്റ്റ് പ്രകാരം, 2007-ല്‍ പബ്ലിക് ലിമിറ്റഡ് കമ്പനിയായാണ് ഈ സ്ഥാപനം നിലവില്‍ വന്നത്. തിരുവനന്തപുരം ടെക്നോപാര്‍ക്ക് ക്യാമ്പസിലെ പാര്‍ക്ക് സെന്ററാണ് കമ്പനിയുടെ രജിസ്റ്റേര്‍ഡ് ഓഫീസ്.

ഇന്‍ഫോപാര്‍ക്ക്-കൊച്ചി

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങള്‍ ഐ.ടി. ഹബ്ബുകളായി പ്രവര്‍ത്തിച്ചുകൊണ്ട് സംസ്ഥാനമൊട്ടാകെ വിവരസാങ്കേതിക മേഖലയുടെ പ്രവര്‍ത്തനകേന്ദ്രങ്ങള്‍ വ്യാപിപ്പിക്കുകയാണ് കമ്പനിയുടെ പ്രാഥമികലക്ഷ്യം. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ഐ.ടി. മേഖലയിലെ അടിസ്ഥാന സൗകര്യവികസനത്തിനായി നിരവധി പദ്ധതികള്‍ കമ്പനി നടത്തുന്നുണ്ട്. പത്തോളം ഐ.ടി. ടൗണ്‍ഷിപ്പുകളുടെയും പാര്‍ക്കുകളുടെയും നിര്‍മാണത്തിനായി, ഭൂമി ഏറ്റെടുത്തു കഴിഞ്ഞു. തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കിന്റെ 3-ാം ഘട്ടവികസനം, ടെക്നോസിറ്റിയും അനുബന്ധ സ്ഥാപനങ്ങളും, കൊല്ലം ടെക്നോപാര്‍ക്ക്, അമ്പലപ്പുഴ, ചേര്‍ത്തല, കൊരട്ടി, കുന്നത്തുനാട് എന്നിവിടങ്ങളിലെ ഇന്‍ഫോപാര്‍ക്കുകള്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലെ സൈബര്‍പാര്‍ക്കുകള്‍ എന്നിവയുടെ വികസന പദ്ധതികളാണ് ഇപ്പോള്‍ (2013) കമ്പനി ഏറ്റെടുത്തിരിക്കുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍