This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍

വികലാംഗരുടെ ക്ഷേമത്തിനും പുനരധിവാസത്തിനും വേണ്ടിയുള്ള വിവധ പദ്ധതികള്‍ക്ക് രുപംകൊടുക്കുകയും പ്രോത്സാഹിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യുക എന്ന ലക്ഷത്തോടെ 1979-ല്‍ സ്ഥാപിതമായ ഒരു പൊതുമേഖലാസ്ഥാപനം. വികലാംഗര്‍ക്കും അവരുടെ സംഘങ്ങള്‍ക്കും ആവശ്യമായ സാമ്പത്തിക സഹായങ്ങള്‍ കോര്‍പ്പറേഷന്‍ നല്കിവരുന്നു. സഹായസാമഗ്രികളുടെയും ഉപകരണങ്ങളുടെയും വിതരണം, സബ്സിഡിയോടെയുള്ള ബാങ്ക് വായ്പ പ്രയോജനപ്പെടുത്തിയിട്ടുള്ള സ്വയംതൊഴില്‍ പദ്ധതികള്‍, മോട്ടോര്‍ഘടിപ്പിച്ച മുച്ചക്ര സൈക്കളുകള്‍ക്കുള്ള സബ്സിഡി, വികലാംഗരായ ലോട്ടറി ഏജന്റുമാര്‍ക്കും സ്വയംസഹായ സംഘങ്ങള്‍ക്കുമുള്ള സാമ്പത്തികസഹായം, വികലാംഗരായ പട്ടികജാതി/പട്ടികഗോത്രക്കാര്‍ക്കുള്ള തൊഴുല്‍ പരിശീലനം എന്നിവയാണ് കോര്‍പ്പറേഷന്റെ പ്രധാനപ്രവര്‍ത്തനങ്ങള്‍. കൂടാതെ സോഷ്യല്‍ ജസ്റ്റിസ് ആന്‍ഡ് എംപവര്‍മെന്റ് മന്ത്രാലയത്തിന്റെ സഹായത്തോടെ വികലാംഗര്‍ക്ക് ആവശ്യമായ സാമഗ്രികളും ഉപകരണങ്ങളും വാങ്ങുന്നതിനും ഉറപ്പിക്കുന്നതിനുമുള്ള പദ്ധതികളും നടപ്പിലാക്കുന്നുണ്ട്. കാസര്‍കോട്, പാലക്കാട്, കൊല്ലം എന്നീ ജില്ലകലില്‍ നടപ്പിലാക്കിവരുന്ന ഭാരതസര്‍ക്കാറിന്റെ എന്‍.പി.ആര്‍.പി.ഡി. പദ്ധതിയുടെ നോടല്‍ ഏജന്‍സി കൂടിയാണ് സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍. തിരുവനന്തപുരമാണ് കോര്‍പ്പറേന്റെ ആസ്ഥാനം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍