This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍

ഉന്നത വിദ്യാഭ്യാസരംഗത്ത് സര്‍ക്കാരിന് നയപരമായ ഉപദേശം നല്കുന്നതിനായി 2006-ലെ കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഓര്‍ഡിനന്‍സിന്റെ അടിസ്ഥാനത്തില്‍ 2007 മാ. 16-ന് നിലവില്‍ വന്ന സ്ഥാപനം. ഉപദേശക കൗണ്‍സില്‍, ഗവേണിങ് കൗണ്‍സില്‍, എക്സിക്യൂട്ടീവ് കൗണ്‍സില്‍ എന്നിങ്ങനെയുള്ള ത്രിതല ഭരണസംവിധാനമാണ് കൗണ്‍സിലിന്റേത്. ഡോ. കെ.എന്‍. പണിക്കര്‍ ആയിരുന്നു ആദ്യത്തെ ചെയര്‍മാന്‍.

ഗവണ്‍മെന്റിനും സര്‍വകലാശാലകള്‍ക്കും ഉന്നത വിദ്യാഭ്യാസമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇതര സ്ഥാപനങ്ങള്‍ക്കും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്കുക, സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സികളുടെയും സര്‍വകലാശാലകളുടെയും സര്‍ക്കാരിന്റെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക, ഉന്നത വിദ്യാഭ്യാസമേഖലയില്‍ നൂതന വിദ്യാഭ്യാസ പരിപാടികളും പദ്ധതികളും ആരംഭിക്കുക, തുടങ്ങിയവയാണ് കൗണ്‍സിലിന്റെ പ്രധാനചുമതലകള്‍. ഇവയ്ക്കു പുറമേ ഉന്നത വിദ്യാഭ്യാസമേഖലയില്‍ ഡാറ്റാ ബാങ്ക് നിര്‍മിക്കുക, വിവിധ പഠനമേഖലകളില്‍ അഴിച്ചുപണി നടത്തുക, കോളജുകളുടെ ക്ലസ്റ്റര്‍ രൂപീകരിക്കുക, ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് ഫണ്ടിന് രൂപം നല്കുക, അധ്യാപക കൈമാറ്റ പരിപാടികള്‍ നടപ്പിലാക്കുക, സ്കോളര്‍ ഇന്‍ റെസിഡന്‍സ് പരിപാടി സംഘടിപ്പിക്കുക, കണ്‍വെര്‍ജന്‍സ് പഠനത്തിനായുള്ള പ്രസിദ്ധീകരണങ്ങള്‍ പ്രസിദ്ധീകരിക്കുക എന്നിവയും കൗണ്‍സില്‍ നടത്തുന്നു. തിരുവനന്തപുരത്തെ പ്രിയദര്‍ശിനി പ്ലാനറ്റോറിയത്തിനു സമീപമാണ് കൗണ്‍സിലിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍