This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള ലാന്‍ഡ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള ലാന്‍ഡ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്

കാര്‍ഷികോത്പാദനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഭൂവികസനപദ്ധതികളും ബന്ധപ്പെട്ട മറ്റു കാര്യങ്ങളും ഏറ്റെടുക്കുന്നതിനുവേണ്ടി കേരളസര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം. കമ്പനിവ്യവസ്ഥകള്‍ക്കനുസൃതമായി 1972 ഡിസംബറിലാണ് ഈ സ്ഥാപനം രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. കോര്‍പ്പറേഷനില്‍ നിക്ഷിപ്തമായ ഉദ്ദേശ്യലക്ഷ്യങ്ങള്‍ നിര്‍വഹിക്കുന്നതിന് ആവശ്യമായ നിയമപരമായ അധികാരങ്ങള്‍ നല്‍കുന്നതിനുവേണ്ട കേരള ലാന്‍ഡ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (സ്പെഷ്യല്‍ പവേഴ്സ്) ആക്റ്റ് 1974 -ല്‍ പാസാക്കിയതിനുശേഷം അതനുസരിച്ചാണ് കോര്‍പ്പറേഷന്റെ ഭരണം നിര്‍വഹിച്ചുപോരുന്നത്. കൃഷിക്കും അനുബന്ധ മേഖലകള്‍ക്കും വേണ്ട അടിസ്ഥാനസൗകര്യവികസനം, വെള്ളപ്പൊക്ക നിയന്ത്രണം, ജലസേചനം, ഓടകളുടെ നിര്‍മാണം, കാര്‍ഷിക വിളകള്‍ സംഭരിക്കാനാവശ്യമായ ഗോഡൗണുകളുടെ നിര്‍മാണം തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ് കെ.എല്‍.ഡി.സി. നടത്തിവരുന്നത്. കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയെന്നതാണ് ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തന ലക്ഷ്യം. തൃശൂര്‍ ചെമ്പുക്കാവ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിന് തിരുവനന്തപുരത്തും ശാഖയുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍