This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള യൂണിവേഴ്സിറ്റി ഒഫ് ഹെല്‍ത്ത് സയന്‍സസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള യൂണിവേഴ്സിറ്റി ഒഫ് ഹെല്‍ത്ത് സയന്‍സസ്

കേരള യൂണിവേഴ്സിറ്റി ഒഫ് ഹെല്‍ത്ത് സയന്‍സസ്

വൈദ്യശാസ്ത്ര വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ഏക സര്‍വകലാശാല. ആരോഗ്യസര്‍വകലാശാല എന്നറിയപ്പെടുന്ന ഈ യൂണിവേഴ്സിറ്റിക്കു കീഴിലാണ് ആധുനിക വൈദ്യശാസ്ത്രം, ഹോമിയോപ്പതി, ആയുര്‍വേദം, സിദ്ധ, യോഗ, നാച്ചുറോപ്പതി, യുനാനി, ഡെന്റല്‍/നഴ്സിങ്, ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങിയ വൈദ്യശാസ്ത്ര മേഖലകളിലെ അക്കാദമിക് കോഴ്സുകള്‍ നടത്തപ്പെടുന്നത്. കേരളത്തില്‍ ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ സര്‍വകലാശാലയിലാണ് അഫിലിയേറ്റ് ചെയ്തിട്ടുള്ളത്. കേരള യൂണിവേഴ്സിറ്റി ഒഫ് ഹെല്‍ത്ത് സയന്‍സസ് ആക്റ്റ് 2010 പ്രകാരം നിലവില്‍ വന്ന ഈ സര്‍വകലാശാലയുടെ ആസ്ഥാനം തൃശൂരാണ്.

ബാച്ചിലര്‍ ഒഫ് ഓഡിയോളജി & സ്പീച്ച്, ലാങ്ഗ്വേജ് പത്തോളജി (BASLP), ബാച്ചിലര്‍ ഒഫ് ഫിസിയോതെറാപ്പി, ഒപ്റ്റോമെട്രി, ബാച്ചിലര്‍ ഡിഗ്രി ഇന്‍ കാര്‍ഡിയോവാസ്കുലാര്‍ ടെക്നോളജി, പെര്‍ഫ്യൂഷന്‍ ടെക്നോളജി, മെഡിക്കല്‍ ഫിസിയോളജി, ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ എന്നീ ബിരുദ/ബിരുദാനന്തര കോഴ്സുകളും ഈ സര്‍വകലാശാലയുടെ കീഴിലുള്ള കോളജുകളിലുണ്ട്.

സര്‍വകലാശാലയുടെ കീഴിലുള്ള കോളജുകളിലെ വിദ്യാര്‍ഥികള്‍ക്കായി എല്ലാവര്‍ഷവും കലാ-സാഹിത്യ-കായിക മത്സരങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. അക്കാദമിക സമിതിയും ഭരണസമിതിയും ചേര്‍ന്നതാണ് സര്‍വകലാശാലയുടെ ഭരണസംവിധാനം. നിലവില്‍ (2013) 249 പ്രൊഫഷണല്‍ കോളജുകളാണ് ഈ സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ളത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍