This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള യൂണിവേഴ്സിറ്റി ഒഫ് ഫിഷറീസ് ആന്‍ഡ് ഓഷന്‍ സ്റ്റഡീസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള യൂണിവേഴ്സിറ്റി ഒഫ് ഫിഷറീസ് ആന്‍ഡ് ഓഷന്‍ സ്റ്റഡീസ് (KUFOS)

കേരള യൂണിവേഴ്സിറ്റി ഒഫ് ഫിഷറീസ് ആന്‍ഡ് ഓഷന്‍ സ്റ്റഡീസ്

ഇന്ത്യയിലെ പ്രഥമ ഫിഷറീസ് സര്‍വകലാശാല. കേന്ദ്രസര്‍ക്കാരിന്റെ ഫിഷറീസ് മന്ത്രാലയത്തിനു കീഴിലാണ് കുഫോസ് പ്രവര്‍ത്തിക്കുന്നത്. 2011 ഏപ്രിലില്‍ എറണാകുളത്തെ പനങ്ങാട് ആസ്ഥാനമാക്കിയാണ് ഈ സര്‍വകലാശാല നിലവില്‍ വന്നത്. കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലെ, പനങ്ങാട് ഫിഷറീസ് കോളജിനെയും, പുതുവൈപ്പ് ഫിഷറീസ് റിസര്‍ച്ച് സ്റ്റേഷനെയും വേര്‍പെടുത്തിയാണ് കുഫോസ് സ്ഥാപിതമായത്. സമുദ്രപഠനത്തിലും മത്സ്യബന്ധനമേഖലയിലും വികസനം സാധ്യമാക്കുന്ന തരത്തില്‍ പരിശീലനം സിദ്ധിച്ച തൊഴില്‍ സമൂഹത്തെ വാര്‍ത്തെടുക്കുകയും, സാങ്കേതികവിദ്യ വികസിപ്പിക്കുകയും ചെയ്യുക എന്നതാണ് കുഫോസിന്റെ സ്ഥാപിത ലക്ഷ്യം. പ്രധാന ക്യാമ്പസിനു പുറമേ, പുതുവൈപ്പിനില്‍, ഫിഷറീസ് റിസര്‍ച്ച് സ്റ്റേഷനും തിരുവനന്തപുരം തിരുവല്ലത്ത് മറ്റൊരു ക്യാമ്പസും പ്രവര്‍ത്തിക്കുന്നുണ്ട്. ഫിഷറീസ് സയന്‍സിലും അനുബന്ധ മേഖലകളിലും ബിരുദ/ബിരുദാനന്തര കോഴ്സുകളും ഗവേഷണ പ്രവര്‍ത്തനങ്ങളും ഇവിടെ നടന്നുവരുന്നു. ICAR, DBT, DST തുടങ്ങിയ കേന്ദ്രങ്ങളുടെ സാമ്പത്തിക സഹായത്തോടെ നിരവധി ഗവേഷണപ്രവര്‍ത്തനങ്ങളും കുഫോസില്‍ നടക്കുന്നുണ്ട്. ഇതിനു പുറമേ ഡിപ്ളോമാ കോഴ്സുകളും ഇന്റഗ്രേറ്റഡ് കോസ്റ്റല്‍ സോണ്‍ മാനേജ്മെന്റില്‍ MTech-കോഴ്സും മാരിടൈം ലോയില്‍ LLM- കോഴ്സുകളും സര്‍വകലാശാല നടത്തുന്നുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍