This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള ഫീഡ്സ് ലിമിറ്റഡ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള ഫീഡ്സ് ലിമിറ്റഡ്

കാലിത്തീറ്റ ഉത്പാദനം ലക്ഷ്യമാക്കി കമ്പനീസ് ആക്റ്റ് പ്രകാരം കേരളസര്‍ക്കാര്‍ 1995-ല്‍ സ്ഥാപിച്ച സ്ഥാപനം.

കേരള ഫീഡ്സ് ലിമിറ്റഡ്

നിലവില്‍ (2012) കേരളത്തിലെ കന്നുകാലികള്‍ക്ക് ആവശ്യമായ വൈക്കോലിന്റെയും പുല്ലിന്റെയും അറുപതുശതമാനം മാത്രമേ സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നുള്ളൂ. വിള വിന്യാസത്തിലുണ്ടായ വ്യതിയാനം കേരളത്തിലെ നെല്‍പ്പാടങ്ങളുടെ വിസ്തൃതിയില്‍ അമ്പതുശതമാനത്തിലേറെ കുറവുണ്ടാക്കിയതായിരുന്നു വൈക്കോലുത്പാദനം ഗണ്യമായി കുറച്ചത്. ഇത്തരത്തില്‍ സംസ്ഥാനം നേരിടുന്ന കാലിത്തീറ്റ ദൗര്‍ലഭ്യതയ്ക്ക് പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് തൃശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്കിലെ കല്ലേറ്റുകരയില്‍ 500 മെട്രിക് ടണ്‍ ഉത്പാദനശേഷിയുള്ള ഫാക്ടറി 1998-ല്‍ കമ്മിഷന്‍ ചെയ്തത്. 1999 ജനുവരിയില്‍ ഉത്പാദനം ആരംഭിച്ചു. കേരള സര്‍ക്കാരിന്റെ കന്നുകാലി-ക്ഷീരവികസന വകുപ്പ് സെക്രട്ടറിയാണ് കേരള ഫീഡ്സിന്റെ ചെയര്‍മാന്‍.

ഗുണമേന്മയുള്ള കാലിത്തീറ്റയുടെ ഉത്പാദനത്തിലെന്നവണ്ണം വിപണിയിലെ വിലക്കയറ്റത്തെ നിയന്ത്രിക്കുക എന്നതും കേരള ഫീഡ്സിന്റെ ലക്ഷ്യമാണ്. കല്ലേറ്റുകരയ്ക്കുപുറമേ മലപ്പുറം ജില്ലയിലെ ആതവനാടുള്ള ധാതുമിശ്രണ ഫാക്ടറി, പാലക്കാട് മുതലമടയിലെ സാന്ദ്രീകൃത കാലിത്തീറ്റ ഫാക്ടറി, കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലെ കാലിത്തീറ്റ ഫാക്ടറി എന്നിവയും മികച്ച രീതിയില്‍ പ്രവര്‍ത്തനം നടത്തിവരുന്നു. കാലിത്തീറ്റയ്ക്കു പുറമേ മുയല്‍ത്തീറ്റ, കാഫ് സ്റ്റാര്‍ട്ടര്‍ മുതലായ മൃഗങ്ങളുടെ തീറ്റകളും ഇവിടങ്ങളില്‍ ഉത്പാദിപ്പിക്കുന്നുണ്ട്. 2010-11 സാമ്പത്തിക വര്‍ഷത്തില്‍ കേരള ഫീഡ്സിന്റെ മൊത്തം ഉത്പാദനം രണ്ട് ലക്ഷം മെട്രിക് ടണ്‍ ആണ്. സംസ്ഥാനത്താകെ 400 വ്യാപാരികളും 450 സഹകരണ സ്ഥാപനങ്ങളും ഉള്‍പ്പെടുന്ന വിപണന ശൃംഖല കമ്പനിക്കുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍