This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള ഡാം സുരക്ഷാ അതോറിറ്റി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള ഡാം സുരക്ഷാ അതോറിറ്റി

കേരളത്തില്‍ സ്ഥിതിചെയ്യുന്ന അണക്കെട്ടുകളുടെ സംരക്ഷണവും സുരക്ഷയും ഉറപ്പാക്കുന്നതിനായി സ്ഥാപിതമായിട്ടുള്ള ഒരു സര്‍ക്കാര്‍ സംവിധാനം. 2003-ലെ കേരള ഇറിഗേഷന്‍ ആന്‍ഡ് വാട്ടര്‍ കണ്‍സര്‍വേഷന്‍ ആക്റ്റിന്റെ അടിസ്ഥാനത്തിലാണ് അതോറിറ്റിക്കു രൂപം നല്‍കിയിരിക്കുന്നത്. റിട്ടയേര്‍ഡ് ജഡ്ജി ചെയര്‍മാനും ജലസേചനവകുപ്പ്, വൈദ്യുതിബോര്‍ഡ്, മലിനീകരണ നിയന്ത്രണബോര്‍ഡ്, ഭൗമശാസ്ത്രപഠനകേന്ദ്രം, വനംവകുപ്പ് തുടങ്ങിയ വിവിധ വകുപ്പുകളുടെ തലവന്മാര്‍, മറ്റു സാങ്കേതിക വിദഗ്ധര്‍ എന്നിവര്‍ അതോറിറ്റിയില്‍ അംഗങ്ങളാണ്.

സംസ്ഥാനത്തെ അണക്കെട്ടുകളുടെ സുരക്ഷ വിലയിരുത്തുക, പരിശോധനകള്‍ നടത്തുക, സംരക്ഷണത്തിനുള്ള നടപടികള്‍ നിര്‍ദേശിക്കുക, അണക്കെട്ടുകളുടെ ശക്തിക്ഷയം സംബന്ധിച്ച് വിലയിരുത്തല്‍ നടത്തി എടുക്കേണ്ട തുടര്‍നടപടികള്‍ ഉപദേശിക്കുക, പൊതുജന സുരക്ഷയെക്കരുതി അണക്കെട്ടുകളുടെ പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുത്തേണ്ടതുണ്ടോ എന്ന് പരിശോധിക്കുക, അണക്കെട്ടുകളുടെ സുരക്ഷയെക്കരുതി റിസര്‍വോയറുകളുടെ ജലവിതാനത്തില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതിന്റെ ആവശ്യകത വിലയിരുത്തുക തുടങ്ങി അണക്കെട്ടുകളുടെയും റിസര്‍വോയറുകളുടെയും സുരക്ഷയും സംരക്ഷണവും ഉറപ്പുവരുത്താന്‍ വേണ്ട എല്ലാ കാര്യങ്ങളിലും സര്‍ക്കാരിനും, അണക്കെട്ടുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കും വേണ്ട ഉപദേശങ്ങളും ആജ്ഞകളും നല്‍കുകയെന്നതാണ് ഈ അതോറിറ്റിയുടെ പ്രധാന കടമ. അതോറിറ്റിയുടെ ഉപദേശവും ആജ്ഞകളും അനുസരിച്ച് വേണ്ട തുടര്‍നടപടികള്‍ നിശ്ചിത സമയത്തിനുള്ളില്‍ എടുക്കേണ്ട ചുമതല അണക്കെട്ടുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥരിലും സര്‍ക്കാരിലുമാണ് നിക്ഷിപ്തമായിട്ടുള്ളത്. ഈ ഉപദേശങ്ങളിലും ആജ്ഞകളിലും എന്തെങ്കിലും വീഴ്ച വരുത്തിയാല്‍ ആ അണക്കെട്ടിന്റെ ചുമതല അതോറിറ്റിയുടെ നിര്‍ദേശപ്രകാരം കേരള സര്‍ക്കാരിന് ഏറ്റെടുക്കാവുന്നതും വേണ്ട തുടര്‍നടപടികള്‍ സ്വീകരിച്ച് ബന്ധപ്പെട്ട കക്ഷിയില്‍ നിന്ന് ഇതിനുള്ള നഷ്ടപരിഹാരം ഈടാക്കാവുന്നതുമാണ്. തിരുവനന്തപുരത്താണ് അതോറിറ്റിയുടെ ആസ്ഥാനം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍