This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള ട്രാന്‍സ്പോര്‍ട്ട് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (KTDFC)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള ട്രാന്‍സ്പോര്‍ട്ട് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (KTDFC)

കേരള സര്‍ക്കാരിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഒരു ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനം. റിസര്‍വ് ബാങ്കിന്റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുള്ള കെ.ടി.ഡി.എഫ്.സി വാഹനവായ്പ, ഗാര്‍ഹിക വായ്പ, പ്രോജക്റ്റ് ലോണ്‍ തുടങ്ങി വിവിധയിനം വായ്പകള്‍ നല്‍കിവരുന്നു. ഇതിനുപുറമേ റിയല്‍ എസ്റ്റേറ്റ് ബിസിനസ് ചെയ്യുന്നവര്‍ക്കായി ഫ്ളാറ്റുകള്‍ നിര്‍മിക്കുന്നതിനുവേണ്ട വായ്പയും, ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ക്ക് വാഹനം വാങ്ങുന്നതിനുള്ള വായ്പയും കെ.ടി.ഡി.എഫ്.സി. നല്‍കുന്നുണ്ട്. സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ ഫണ്ട്, പൊതുജനങ്ങളില്‍ നിന്നും നിക്ഷേപമായി സ്വീകരിക്കുന്നു. കെ.ടി.ഡി.എഫ്.സി.യുടെ നിക്ഷേപങ്ങള്‍ക്ക് 100 ശതമാനം സര്‍ക്കാര്‍ ഗാരന്റിയുണ്ട്. സ്ഥിരനിക്ഷേപങ്ങള്‍ക്ക് ആകര്‍ഷകമായ പലിശ കെ.ടി.ഡി.എഫ്.സി. വാഗ്ദാനം ചെയ്യുന്നു.

വിവിധ കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റേഷനുകളിലും സര്‍ക്കാര്‍ വകുപ്പുകളുടെ സ്ഥലത്തും ബി.ഒ.ടി. അടിസ്ഥാനത്തില്‍ ഷോപ്പിങ് കോംപ്ലക്സുകള്‍ കെ.ടി.ഡി.എഫ്.സി. നിര്‍മിക്കുന്നുണ്ട്. ഇത്തരത്തില്‍ അങ്കമാലി കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റേഷനിലെ ഷോപ്പിങ് കോംപ്ലക്സ് നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. കോഴിക്കോട്, തിരുവനന്തപുരം, തിരുവല്ല എന്നിവിടങ്ങളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരുന്നു (2012). തിരുവനന്തപുരത്തെ ടാഗൂര്‍ തിയെറ്ററിനെ ആധുനിക രീതിയിലുള്ള ഒരു സാംസ്കാരിക കേന്ദ്രമാക്കുന്നതിനുള്ള നവീകരണ പദ്ധതിയും കെ.ടി.ഡി.എഫ്.സി. ഏറ്റെടുത്തിട്ടുണ്ട്. കേരള ടൂറിസം വികസന കോര്‍പ്പറേഷന്‍, കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍, ഹോര്‍ട്ടികോര്‍പ്പ്, കെ.എസ്.ആര്‍.ടി.സി. എന്നിവയ്ക്കുവേണ്ട ധനസഹായം വായ്പയായി കെ.ടി.ഡി.എഫ്.സി. നല്കുന്നുണ്ട്. തിരുവനന്തപുരത്തെ നിര്‍ദിഷ്ട മോണോറെയില്‍ പദ്ധതിയുമായി സഹകരിക്കാന്‍ കെ.ടി.ഡി.എഫ്.സി. ധാരണയിലായിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍