This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള ക്ലെയ്സ് ആന്‍ഡ് സിറാമിക് പ്രോഡക്ട്സ് ലിമിറ്റഡ് (KCCP)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള ക്ലെയ്സ് ആന്‍ഡ് സിറാമിക് പ്രോഡക്ട്സ് ലിമിറ്റഡ് (KCCP)

കേരളത്തിലെ ഒരു പൊതുമേഖലാ സ്ഥാപനം. വ്യവസായ വകുപ്പിന്‍കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രസ്തുത സ്ഥാപനം 1984 ജൂണ്‍ 27-ന് കേരള സര്‍ക്കാര്‍ ഏറ്റെടുത്ത് കേരള ക്ലെയ്സ് ആന്‍ഡ് സിറാമിക് പ്രോഡക്ട്സ് ലിമിറ്റഡ് എന്ന് നാമകരണം ചെയ്തു. കമ്പനി രൂപീകരിക്കുമ്പോള്‍ നീലേശ്വരം, പഴയങ്ങാടി, കണ്ണപുരം എന്നീ ചൈനാക്ലേ യൂണിറ്റുകളാണ് ഉണ്ടായിരുന്നത്. പിന്നീട് 1995 ആഗസ്റ്റ് ഒന്നുമുതല്‍ കേരള വ്യവസായ വകുപ്പിന്റെ ഒരു യൂണിറ്റായിരുന്ന മാങ്ങാട്ടുപറമ്പിലുള്ള ഗവണ്‍മെന്റ് സിറാമിക് സെന്ററും കെ.സി.സി.പി.യെ ഏല്പിച്ചു. 2004 ഡിസംബറില്‍ കരിന്തളത്ത് അലൂമിനസ് ലാറ്ററൈറ്റ് ഉത്പാദിപ്പിക്കുന്ന മറ്റൊരു യൂണിറ്റും പ്രവര്‍ത്തനമാരംഭിച്ചു. നിലവില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി അഞ്ചു യൂണിറ്റുകള്‍ കമ്പനിക്കുണ്ട്.

സിറാമിക് ഉത്പന്നങ്ങള്‍, ടൈല്‍സ്, റബ്ബര്‍, കീടനാശിനികള്‍, രാസവളം, ചെരുപ്പ്, കിടക്ക, സോപ്പ്, ഡിറ്റര്‍ജന്റ് പൗഡര്‍, ഇന്‍സുലേറ്റര്‍, സിമന്റ്, നീലം, റിഫ്രാക്ടറി ബ്രിക്സ് തുടങ്ങി ദൈനംദിനാവശ്യങ്ങള്‍ക്കാവശ്യമായ നിരവധി നിത്യോപയോഗ സാധനങ്ങള്‍ നിര്‍മിക്കുന്നത് സംസ്കരിച്ച ചൈനാക്ലേ ഉപയോഗിച്ചാണ്.

1990-കളോടെ ലാഭത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ഈ സ്ഥാപനം 300-ഓളം പേര്‍ക്ക് നേരിട്ടും 100-ഓളം പേര്‍ക്ക് അല്ലാതെയും ജോലി നല്‍കിവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍