This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എന്‍ജിനീയറിങ് കമ്പനി ലിമിറ്റഡ് (KEL)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എന്‍ജിനീയറിങ് കമ്പനി ലിമിറ്റഡ് (KEL)

കെല്‍

വിവിധ ആവശ്യങ്ങള്‍ക്കുള്ള ഇലക്ട്രിക് ഉപകരണങ്ങള്‍ നിര്‍മിക്കുന്നതിനായി കേരള ഗവണ്‍മെന്റിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം. 1964-ല്‍ സ്ഥാപിതമായ കെല്ലിന്റെ ആസ്ഥാനം കൊച്ചിയിലെ മാമലയാണ്. പാലക്കാട്ടു ജില്ലയില്‍ ഒലവക്കോട്ടും കൊല്ലം ജില്ലയില്‍ കുണ്ടറയിലും ഈ കമ്പനിക്കു യൂണിറ്റുകളുണ്ട്. സംസ്ഥാന വൈദ്യുതി ബോര്‍ഡിനാവശ്യമായ എമര്‍ജന്‍സി ലാമ്പുകള്‍, സ്വിച്ച്ഗിയറുകള്‍, കട്ട്ഔട്ട്, ഫ്യൂസ് യൂണിറ്റ് എന്നിവയാണ് ഒലവക്കോട് യൂണിറ്റില്‍ നിര്‍മിക്കപ്പെടുന്നത്. പൊതുവിപണികളിലും ഈ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നുണ്ട്. 1977-ലാണ് ഈ യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചത്. മാമല യൂണിറ്റില്‍ ഡിസ്ട്രിബ്യൂഷന്‍ ട്രാന്‍സ്ഫോര്‍മര്‍, സ്റ്റീല്‍ സ്ട്രക്ചറല്‍ ഫാബ്രിക്കേഷന്‍, സ്വിച്ച് ഗിയര്‍, ഗാല്‍വനൈസിങ് എന്നിവയ്ക്കുള്ള പ്രത്യേക വിഭാഗങ്ങളുണ്ട്. റെയില്‍വേക്കുവേണ്ടി ബോഗി ഫ്രെയും ബോഗി ബോള്‍സ്റ്റെര്‍, കോച്ചുകള്‍ക്കുള്ള ഹെഡ്സ്റ്റോക്ക് എന്നിവ ഇവിടത്തെ സ്ട്രക്ചറല്‍ ഡിവിഷനില്‍ നിര്‍മിക്കപ്പെടുന്നു. കുണ്ടറ യൂണിറ്റില്‍ ഫ്രാന്‍സിലെ ഇ.വി.ആര്‍ എന്ന സ്ഥാപനത്തിന്റെ സഹകരണത്തോടെ ഇന്ത്യന്‍ റെയില്‍വേക്കുവേണ്ട ബ്രഷ്ലെസ് ആള്‍ട്ടര്‍നേറ്ററുകള്‍ നിര്‍മിക്കുന്നു. ഇവയുടെ നിര്‍മാണം 1976-ലാണ് ആരംഭിച്ചത്. ഇന്ത്യയുടെ പ്രതിരോധസംവിധാനത്തിന്റെ ഭാഗമായി വികസിപ്പിച്ചെടുത്ത പൃഥ്വി, ത്രിശൂല്‍, ആകാശ് തുടങ്ങിയ മിസൈലുകളുടെ നിര്‍മാണത്തിനാവശ്യമായ പവര്‍പായ്ക്കുകള്‍ രൂപകല്പന ചെയ്ത് നിര്‍മിച്ചുനല്‍കിയത് കെല്‍ ആണ്. ഇതുകൂടാതെ കരസേനയ്ക്കും നാവികസേനയ്ക്കും വേണ്ട പ്രത്യേക ആള്‍ട്ടര്‍നേറ്ററുകളും കെല്‍ നിര്‍മിച്ചുനല്‍കുന്നു. ഗവണ്‍മെന്റ് കാലാകാലങ്ങളില്‍ നിയമിക്കുന്ന സമിതിക്കാണ് ഈ സ്ഥാപനത്തിന്റെ ഭരണസാരഥ്യം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍