This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രെണര്‍ഷിപ്പ് ഡെവലപ്മെന്റ് (KIED)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രെണര്‍ഷിപ്പ് ഡെവലപ്മെന്റ് (KIED)

വ്യാവസായിക സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുവേണ്ട മാര്‍ഗ നിര്‍ദേശങ്ങളും പരിശീലനവും നല്‍കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന കേരള സര്‍ക്കാര്‍ സ്ഥാപനം. ഇത്തരത്തില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും മികച്ച സ്ഥാപനമാണിത്. ഇന്ത്യയുടെ വ്യാവസായിക വളര്‍ച്ചയ്ക്ക് പ്രവൃത്തി പരിചയവും പ്രാവീണ്യവും സിദ്ധിച്ച സംരംഭകര്‍ ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്ന തിരിച്ചറിവില്‍ ഗുജറാത്തിലാണ് ആദ്യമായി സംരംഭ വികസന (Entrepreneurship development) പദ്ധതി ആവിഷ്കരിച്ചത്. കേരളത്തില്‍ 1976-77 കാലയളവില്‍ ആലുവയില്‍ ഈ ഒരു പദ്ധതി ആദ്യമായി നടപ്പിലാക്കി. ചെറുകിട വ്യവസായ മേഖലയുമായി ബന്ധപ്പെട്ട സെമിനാറുകള്‍, ശില്പശാലകള്‍, പ്രചാരണപ്രവര്‍ത്തനങ്ങള്‍, ഗവേഷണം എന്നിവ നടത്തുന്നതിലൂടെ സംരംഭകരെ പ്രത്യേകിച്ചും യുവാക്കളെ സ്വയംതൊഴില്‍ ചെയ്യാന്‍ പ്രേരിപ്പിക്കുക എന്നതാണ് കെ.ഐ.ഇ.ഡി.യുടെ പ്രവര്‍ത്തനലക്ഷ്യം. ഇങ്ങനെ സംസ്ഥാനത്തിന്റെ വ്യാവസായിക സമൂഹത്തെ വിപുലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് കളമശ്ശേരി ആസ്ഥാനമാക്കി ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ഇതിനായി അഭിരുചി വര്‍ധിപ്പിക്കുന്നതിനുള്ള പരിപാടികള്‍, സ്ത്രീകള്‍, യുവാക്കള്‍, സംഘടനകള്‍ തുടങ്ങി വ്യത്യസ്ത വിഭാഗങ്ങള്‍ക്കായി തൊഴില്‍ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുക, വ്യവസായം തുടങ്ങുന്നതിനാവശ്യമായ സാങ്കേതിക സഹായം നല്കുക എന്നിവയും കെ.ഐ.ഇ.ഡി. നടപ്പിലാക്കിവരുന്നു. കൂടുതല്‍ തൊഴില്‍ സംരംഭങ്ങള്‍ സാധ്യമാക്കുന്നതിനായി സര്‍ക്കാരിതര സംഘടനകള്‍, കുടുംബശ്രീ, സ്വയം സഹായകസംഘങ്ങള്‍ തുടങ്ങിയ യൂണിറ്റുകള്‍ക്കു വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനും കെ.ഐ.ഇ.ഡി. പദ്ധതികള്‍ ആസൂത്രണം ചെയ്തുവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍