This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസ് (KITTS)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസ് (KITTS)

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസ്

വിനോദസഞ്ചാരമേഖലയുമായി ബന്ധപ്പെട്ട കോഴ്സുകള്‍ നടത്തുകയും പ്രസ്തുത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വേണ്ട പരിശീലനം നല്‍കുകയും ചെയ്യുന്ന കേരള സര്‍ക്കാര്‍ സ്ഥാപനം. 1988-ല്‍ സംസ്ഥാന ടൂറിസം വകുപ്പിന്റെ കീഴില്‍ തിരുവനന്തപുരം ആസ്ഥാനമാക്കിയാണ് കിറ്റ്സ് സ്ഥാപിതമായത്. കേരള സര്‍വകലാശാല അംഗീകരിച്ച രണ്ടു വര്‍ഷത്തെ എം.ബി.എ., ഇവന്റ് മാനേജ്മെന്റ്, ടൂറിസം ആന്‍ഡ് പബ്ലിക് റിലേഷന്‍സ് മാനേജ്മെന്റ്, ടൂറിസം ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്നിവയില്‍ പോസ്റ്റ് ഗ്രാജ്വേറ്റ്, ഡിപ്ലോമ എന്നീ കോഴ്സുകള്‍ ബിരുദാനന്തര ബിരുദ തലത്തില്‍ കിറ്റ്സ് നടത്തിവരുന്നു. ഇതിനുപുറമേ നിരവധി ഡിപ്ളോമ കോഴ്സുകളും ജര്‍മന്‍, ഫ്രഞ്ച്, സ്പാനിഷ്, അറബിക് എന്നീ ഭാഷകളില്‍ പ്രാവീണ്യം നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സും കിറ്റ്സ് നടത്തിവരുന്നു. തിരുവനന്തപുരത്തെ തൈക്കാട്ടുള്ള കിറ്റ്സ് കേന്ദ്രത്തിനുപുറമേ കൊച്ചിയിലെ പച്ചാളത്തും കോഴിക്കോട്ടും തലശ്ശേരിയിലും കിറ്റ്സിനു പ്രാദേശിക പഠനകേന്ദ്രങ്ങളുണ്ട്. കിറ്റ്സിന്റെ നിയന്ത്രണത്തില്‍ മലയാറ്റൂരില്‍ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് സ്റ്റഡീസ് (KIHMS) പ്രവര്‍ത്തിക്കുന്നു. സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വിവിധ പരിപാടികള്‍, കേരള ട്രാവല്‍മാര്‍ട്ട്, നിശാഗന്ധി ഫെസ്റ്റിവല്‍ തുടങ്ങി നിരവധി പരിപാടികളുമായി സഹകരിച്ച് ആ മേഖലയില്‍ പ്രവൃത്തിപരിചയം നേടാന്‍ കിറ്റ്സ് വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കുന്നു. പസിഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്‍ (PATA), ഇന്ത്യന്‍ അസോസിയേഷന്‍ ഒഫ് ടൂര്‍ ഓപ്പറേറ്റേഴ്സ് (IATO), ട്രാവല്‍ ഏജന്റ്സ് അസോസിയേഷന്‍ ഒഫ് ഇന്ത്യ (TAAI) തുടങ്ങി വിനോദ സഞ്ചാരമേഖലയിലെ സ്ഥാപനങ്ങളുമായി കിറ്റ്സ് സഹകരിച്ചു പ്രവര്‍ത്തിച്ചുവരുന്നു. വിവിധ കോഴ്സുകള്‍ വിജയിക്കുന്നവര്‍ക്ക് തൊഴില്‍ അവസരങ്ങളും കിറ്റ്സ് നല്കുന്നുണ്ട്. ഇന്ത്യന്‍ ജേര്‍ണല്‍ ഒഫ് ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, ടൂറിസം വോഗ്, പാഥേയം എന്നിവ കിറ്റ്സിന്റെ പ്രസിദ്ധീകരണങ്ങളാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍