This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡ്

കാംകോ നിര്‍മ്മിച്ച പവര്‍ ടില്ലര്‍

കാര്‍ഷികാനുബന്ധ യന്ത്രസാമഗ്രികളുടെ നിര്‍മാണത്തിനായി പ്രവര്‍ത്തിച്ചുവരുന്ന കേരള സര്‍ക്കാര്‍ സ്ഥാപനം. കാംകോ (KAMCO) എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഈ സ്ഥാപനം 1973-ല്‍ കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ കീഴിലാണ് സ്ഥാപിതമായത്. 1986-ല്‍ ഇതൊരു സ്വതന്ത്ര സ്ഥാപനമായി. കാര്‍ഷികാനുബന്ധ യന്ത്രസാമഗ്രികള്‍ പ്രത്യേകിച്ചും പവര്‍ടില്ലറുകള്‍, ഡീസല്‍ എന്‍ജിനുകള്‍, പവര്‍ റീപ്പറുകള്‍, ട്രാക്ടറുകള്‍ എന്നിവയുടെ നിര്‍മാണമാണ് കാംകോയുടെ ലക്ഷ്യം. പ്രതിവര്‍ഷം 8400-ഓളം പവര്‍ടില്ലറുകളും 1200-ഓളം പവര്‍ റീപ്പറുകളും കാംകോ നിര്‍മിച്ചുവരുന്നു (2012). നിലവില്‍ നാല് പ്രാദേശിക കേന്ദ്രങ്ങളാണ് കാംകോയ്ക്കുള്ളത്. ഇതില്‍ പവര്‍ടില്ലറുകളുടെ പ്രധാന ഭാഗങ്ങള്‍ എറണാകുളത്തെ അത്താണി കേന്ദ്രത്തിലും പാലക്കാട്ടെ കഞ്ചിക്കോട്ട് കേന്ദ്രത്തിലും നിര്‍മിക്കുന്നു. എറണാകുളത്തെ തന്നെ കളമശ്ശേരി കാംകോ കേന്ദ്രത്തിലാണ് പവര്‍ ടില്ലറുകളുടെ എന്‍ജിന്‍ നിര്‍മിക്കുന്നത്. തൃശൂരിലെ മാളയിലാണ് പവര്‍ റീപ്പര്‍ നിര്‍മാണം നടത്തുന്നത്. ഇന്ത്യയിലൊട്ടാകെ 45 ഡീലര്‍മാരാണ് കാംകോയ്ക്കുള്ളത്. കാംകോ പവര്‍ റീപ്പര്‍ അടുത്തകാലത്ത് ഇറാനിലേക്കും ശ്രീലങ്കയിലേക്കും കയറ്റുമതി ചെയ്യുകയുണ്ടായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍