This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരളസ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരളസ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍

കേരളത്തിന്റെ വ്യാവസായവികസനം ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ ആരംഭിച്ച സ്ഥാപനം. കമ്പനി നിയമ(1956)വ്യവസ്ഥകളനുസരിച്ച് 1961 ജൂല. 21-ന് ഒരു സ്വകാര്യ ക്ലിപ്ത കമ്പനിയായി കോര്‍പ്പറേഷന്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ ഭരണച്ചുമതല സര്‍ക്കാര്‍ നിയമിക്കുന്ന ഒരു ഡയറക്ടര്‍ ബോര്‍ഡില്‍ നിക്ഷിപ്തമാണ്.

വ്യവസായം ആരംഭിക്കുന്നതിനു പ്രചോദനം നല്കുക, ആയതിന് ധനസഹായം നല്കുക, ഇടത്തര-വന്‍കിട വ്യവസായങ്ങള്‍ സ്ഥാപിക്കുന്നതിന് ഭൗതികവും സാമ്പത്തികവുമായ സൗകര്യമൊരുക്കിക്കൊടുക്കുക, അനുയോജ്യമായ പദ്ധതികള്‍ കണ്ടെത്തുക, പദ്ധതി സ്ഥാപിക്കുന്നതിനാവശ്യമായ നിര്‍ദേശങ്ങളും സഹായങ്ങളും നല്കുക തുടങ്ങി വ്യവസായ നിക്ഷേപങ്ങള്‍ക്കാവശ്യമായ എല്ലാവിധ പിന്തുണയും സഹകരണവും കെ.എസ്.ഐ.ഡി.സി. നല്കുന്നു. സേവനമേഖലയിലുള്ള ടൂറിസം, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ആശുപത്രികള്‍, അടിസ്ഥാന സൗകര്യ വികസനപദ്ധതികള്‍ തുടങ്ങിയവ ഉള്‍പ്പെടെ സ്വകാര്യമേഖലയിലും പൊതുമേഖലയിലുമുള്ള ഇടത്തരം-വന്‍കിട വ്യവസായങ്ങള്‍ക്ക് കെ.എസ്.ഐ.ഡി.സി. ധനസഹായം നല്കുന്നു. ദീര്‍ഘകാല വായ്പകള്‍ പരമാവധി 20 കോടി രൂപ വരെ അനുവദിക്കാറുണ്ട്. കോര്‍പ്പറേറ്റ് മേഖലയില്‍ ഇതിനോടകം അനവധി പ്രമുഖ വ്യവസായങ്ങള്‍ സ്ഥാപിക്കുന്നതിന് കെ.എസ്.ഐ.ഡി.സി. വഴിയൊരുക്കിയിട്ടുണ്ട്. കെല്‍ട്രോണ്‍, ഹിന്ദുസ്ഥാന്‍ ലാറ്റക്സ്, കേരള മിനറല്‍സ് & മെറ്റല്‍സ്, ടാറ്റാ ടീ, ഹാരിസണ്‍സ് മലയാളം, ബ്രഹ്മോസ് എയറോസ്പേയ്സ്, മലബാര്‍ സിമന്റ്സ്, എക്സല്‍ ഗ്ലാസ്സസ്, കേരള ആയുര്‍വേദിക് ഫാര്‍മസി തുടങ്ങിയവ ഇങ്ങനെ നിലവില്‍ വന്ന പദ്ധതികളാണ്. ഇതുവരെ (2013) 650-ല്‍പ്പരം പ്രോജക്റ്റുകള്‍ക്ക് കെ.എസ്.ഐ.ഡി.സി. സഹായം നല്കിയിട്ടുണ്ട്.

ആഗോളതലത്തില്‍, വ്യവസായ സംരംഭകരെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി 2012-ല്‍ കൊച്ചിയില്‍ നടന്ന 'എമേര്‍ജിങ് കേരള'യുടെ മുഖ്യ ആസൂത്രണം നിര്‍വഹിച്ചത് കെ.എസ്.ഐ.ഡി.സി. ആയിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍