This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കെല്ലൊഗ്-ബ്രയന്‍ഡ് കരാര്‍ (1928)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കെല്ലൊഗ്-ബ്രയന്‍ഡ് കരാര്‍ (1928)

Kellogg Briand Pact

'യുദ്ധം പരിത്യജിക്കുക' എന്നതു ഒരു ദേശീയ നയമാക്കി മാറ്റാന്‍ വേണ്ടി 15 രാഷ്ട്രങ്ങള്‍ ചേര്‍ന്ന് 1928 ആഗ. 27-നു രൂപവത്കരിച്ച ഉടമ്പടി. ഫ്രാന്‍സും യു. എസും തമ്മില്‍ വളരെക്കാലം നീണ്ടുനില്‍ക്കുന്ന ഒരു കരാറുണ്ടാക്കണമെന്ന ഫ്രഞ്ച് വിദേശകാര്യ മന്ത്രി അരിസ്റൈഡ് ബ്രയന്‍ഡിന്റെ നിര്‍ദേശത്തില്‍ നിന്നാണ് ഈ കരാറിന്റെ ആവിര്‍ഭാവം. ഈ കരാറില്‍ ലോകത്തിലെ പ്രമുഖ ശക്തികളെക്കൂടി അംഗങ്ങളാക്കണമെന്ന് യു. എസ്. സ്റ്റേറ്റ് സെക്രട്ടറി ഫ്രാങ്ക്. ബി. കെല്ലൊഗ് അഭിപ്രായപ്പെട്ടു. ഇങ്ങനെയാണ് ഇത് 'കെല്ലൊഗ്-ബ്രയന്‍ഡ് കരാര്‍' എന്ന് അറിയപ്പെട്ടത്. ലൊകാര്‍ണോ സന്ധി വ്യവസ്ഥകള്‍ക്കും ലീഗ് ഒഫ് നേഷന്‍സിന്റെ കവനന്റിനും വിരുദ്ധമല്ലാത്ത രീതിയിലായിരുന്നു ഇതിന്റെ വ്യവസ്ഥകള്‍. ഫ്രാന്‍സ്, യു. എസ്., ബ്രിട്ടന്‍, ഇറ്റലി, ജര്‍മനി, ബല്‍ജിയം, കാനഡ, ആസ്റ്റ്രേലിയ, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, ഐറിഷ്, ഫ്രീസ്റ്റേറ്റ്, പോളണ്ട്, ചെക്ക്സ്ലോവാക്കിയ, ജപ്പാന്‍, ഇന്ത്യ എന്നീ രാജ്യങ്ങളാണ് കരാറില്‍ ഒപ്പുവച്ചത്. ശാശ്വതമായ സമാധാന പ്രസ്ഥാനത്തിന്റെ പാതയിലെ ഒരു നാഴികക്കല്ലായി ഈ കരാര്‍ വിശേഷിപ്പിക്കപ്പെടുന്നു. കരാറിലൊപ്പുവച്ചവരുടെ അംഗസംഖ്യ 62 ആയി ഉയര്‍ന്നു എങ്കിലും, സ്വരക്ഷയ്ക്കുവേണ്ടിയുള്ള യുദ്ധം വിലക്കിയിട്ടില്ലെന്ന് കെല്ലൊഗ് പിന്നീടു പ്രസ്താവിച്ചതോടെ ഈ കരാറിന്റെ പ്രസക്തി നഷ്ടപ്പെടുകയുണ്ടായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍