This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കെറൂമെ, ഷെയ്ഖ് അബീദ് അമാനി (1905 - 72)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കെറൂമെ, ഷെയ്ഖ് അബീദ് അമാനി (1905 - 72)

Karume, Sheikh Abeid Amani

ഷെയ്ഖ് അബീദ് അമാനി കെറൂമെ

താന്‍സാനിയന്‍ രാഷ്ട്രീയനേതാവ്. റുവാണ്ടയിലെ ഉറുണ്ടിയില്‍ ഒരു അടിമ സ്ത്രീയുടെ മകനായി ജനിച്ചു. ബാല്യത്തിലേ സാന്‍സിബാറില്‍ താമസമാക്കിയ കെറൂമെക്ക് പറയത്തക്ക വിദ്യാഭ്യാസമൊന്നും ലഭിച്ചില്ല. കച്ചവടക്കപ്പലിലെ ഒരു തൊഴിലാളിയായി പ്രവര്‍ത്തിച്ചിരുന്ന ഇദ്ദേഹം 1954-ല്‍ ടൗണ്‍ കൗണ്‍സിലറായി 1954-ല്‍ നിയമിതനായതോടെയാണ് കെറൂമെയുടെ പൊതുജീവിതം ആരംഭിക്കുന്നത്. തുടര്‍ന്ന് കറുത്തവര്‍ഗക്കാരുടെ സാമൂഹിക സംഘടനയായ സാന്‍സിബാര്‍ ആഫ്രിക്കന്‍ അസോസിയേഷന്റെ പ്രസിഡന്റായി. 1957-ല്‍ ഈ സംഘടനയും ഷിറാസി അസോസിയേഷനുമായി യോജിച്ച് ആഫ്രോ-ഷിറാസി പാര്‍ട്ടിയായിത്തീര്‍ന്നപ്പോള്‍ കെറൂമെ അതിന്റെ അധ്യക്ഷനായി. കൊളോണിയല്‍ നിയമസഭയിലേക്ക് 1957 ജൂലായില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇദ്ദേഹത്തിന്റെ കക്ഷി അഞ്ചു സീറ്റുകളില്‍ നാലും പിടിച്ചടക്കി. 1964-ലെ വിപ്ലവത്തിനു മുമ്പ് അറബി കൂട്ടുകക്ഷിക്കെതിരായി എ.എസ്.പി.യെ പ്രതപക്ഷ കക്ഷിയായി നയിച്ചത് ഇദ്ദേഹമായിരുന്നു. 1963 ഡി. 10-ന് സാന്‍സി ബാര്‍-പെമ്പ സ്വതന്ത്രമാവുകയും 1964 ജനു. 12-ന് എ.എസ്.പിയിലെ കരുത്തരായ യുവാക്കള്‍ ചേര്‍ന്ന് സുല്‍ത്താനെ സ്ഥാനഭ്രഷ്ടനാക്കി, ആഫ്രിക്കന്‍ ഭരണം സ്ഥാപിച്ചതോടെ വിപ്ലവ കൗണ്‍സിലിന്റെ നേതാവായിരുന്ന കെറൂമെ, പുതിയ സാന്‍സിബാര്‍ ജനകീയ റിപ്പബ്ലിക്കിന്റെ പ്രസിഡന്റായി. സര്‍വജനങ്ങള്‍ക്കും സ്വാതന്ത്ര്യമുള്ള ഒരു സമൂഹമായിരുന്നു വിപ്ലവത്തിന്റെ ലക്ഷ്യം. മാര്‍ച്ച് 8-ന് കെറൂമെ 'സാന്‍സിബാര്‍ മാനിഫെസ്റ്റോ' വിലൂടെ ഈ ലക്ഷ്യം പ്രഖ്യാപിച്ചു. 1964 ഏപ്രിലില്‍ കെറൂമെ, ടാങ്കനിക്കയുമായി ഒരു യൂണിയനുണ്ടാക്കാന്‍ കൂടിയാലോചനകള്‍ ആരംഭിച്ചു. പുതിയ റിപ്പബ്ലിക്കായ ടാങ്കനിക്ക 1964 ഒക്ടോബറില്‍ നിലവില്‍ വന്നപ്പോള്‍ അതിന്റെ വൈസ് പ്രസിഡന്റ് ആയിരുന്നു കെറൂമെ. 1972 ഏ. 7-ന് ദാര്‍ എസ്സലാമില്‍ കെറൂമെ വധിക്കപ്പെട്ടു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍