This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്ണവാരിയര്‍, പന്തളം (1859 - 1932)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൃഷ്ണവാരിയര്‍, പന്തളം (1859 - 1932)

സംസ്കൃത പണ്ഡിതനും കവിയും. 1859 സെപ്തംബറില്‍ (1035 കന്നിമാസം 3) തിരുവല്ലയില്‍ കൈപ്പുഴ ലക്ഷ്മിവാരിയസ്യാരുടെയും മണര്‍കാട്ടു ശങ്കുവാരിയരുടെയും മകനായി ജനിച്ചു. വളരെ ചെറുപ്പത്തിലേ സംസ്കൃതത്തിലും വൈദ്യത്തിലും അഗാധ പാണ്ഡിത്യം നേടി. പ്രസിദ്ധ ഭിഷഗ്വരനായിരുന്ന വയസ്കര ആര്യന്‍ നാരായണന്‍ മൂസ്സായിരുന്നു ഗുരുനാഥന്‍. പണ്ഡിതനായിരുന്ന പിതാവില്‍ നിന്നും അലങ്കാരം, വ്യാകരണം തുടങ്ങിയവയും അഭ്യസിച്ചു.

വിദ്യാഭ്യാസാനന്തരം കോട്ടയം എം.ഡി. സെമിനാരി സ്കൂളില്‍ അധ്യാപകനായി ജോലി നോക്കി. ഈ കാലഘട്ടത്തില്‍ മലയാള മനോരമയുടെയും ഭാഷാപോഷിണിയുടെയും പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുവാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. പരമേശ്വരീസ്തവം, മാനസോല്ലാസം (പ്രബന്ധം) ശാസ്തൃസ്തോത്രം എന്നിവ ഇദ്ദേഹത്തിന്റെ കൃതികളാണ്. ഏ.ആര്‍. രാജരാജവര്‍മയുടെ ഗൈര്‍വാണീവിജയം നാടകത്തിനു കൃഷ്ണവാരിയര്‍ തയ്യാറാക്കിയിട്ടുള്ള വിവര്‍ത്തനം മികവുറ്റതാണ്.

കൃഷ്ണവാരിയര്‍ തച്ചുശാസ്ത്രത്തിലും ഉറച്ച പാണ്ഡിത്യമാര്‍ജിച്ചിരുന്നു. അവസാന കാലത്ത് കോട്ടയത്ത് 'കിരീടധാരണ വൈദ്യശാല' എന്നൊരു സ്ഥാപനം ആരംഭിച്ച് ആതുര ശുശ്രൂഷാരംഗത്തും പ്രവര്‍ത്തിക്കുകയുണ്ടായി. 1932 ഏ. 28-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍