This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്ണയ്യ, വീണ (19-ാം ശ.)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൃഷ്ണയ്യ, വീണ (19-ാം ശ.)

ഒരു വീണാവാദകന്‍. കര്‍ണാടക സംഗീതത്തില്‍ പ്രസിദ്ധമായ 'വിരിബോണി' എന്ന അടതാള വര്‍ണത്തിന്റെ രചയിതാവായ പച്ചിമിരിയം ആദിയപ്പയ്യയുടെ മകനായി ജനിച്ചു. 19-ാം ശതകത്തില്‍ ജീവിച്ചിരുന്ന ഇദ്ദേഹത്തെക്കുറിച്ചു മറ്റു വിവരങ്ങള്‍ ലഭ്യമല്ല. ഒരു വൈണിക വിദ്വാനായിരുന്ന കൃഷ്ണയ്യ പ്രസിദ്ധമായ സപ്തതാളേശ്വരം എന്ന കൃതിയുടെ കര്‍ത്താവ് എന്ന നിലയിലാണ് ശ്രദ്ധേയനാകുന്നത്. സപ്ത താളങ്ങളില്‍ വിരചിതമായ ഈ കൃതി, ഒരേസമയം ഏഴു സംഗീതജ്ഞന്മാര്‍ ഓരോ താളത്തില്‍ പാടുന്നു. എല്ലാവരും കൃതി പാടി അവസാനിപ്പിക്കുമ്പോള്‍ താളത്തിന്റെ അക്ഷരകാലവും സാഹിത്യവും തമ്മിലുണ്ടാകുന്ന ചേര്‍ച്ച ഏറെ ശ്രദ്ധേയമാണ്.

(പ്രൊഫ. മോഹനചന്ദ്രന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍