This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്ണയ്യര്‍, കുന്റക്കുടി (1816 - 89)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൃഷ്ണയ്യര്‍, കുന്റക്കുടി (1816 - 89)

കര്‍ണാടക സംഗീതജ്ഞനും വാഗ്ഗേയകാരനും. തമിഴ്നാട്ടില്‍, രാമനാട്ടു ജില്ലയിലെ കുന്റക്കുടി എന്ന ഗ്രാമത്തില്‍ 1816-ല്‍ ജനിച്ചു. കൌമാരകാലത്തുതന്നെ സംഗീതത്തില്‍ പ്രാവീണ്യം നേടിയ ഇദ്ദേഹം രാമനാട്ടില്‍ വളരെക്കാലം സംസ്ഥാന വിദ്വാനായിരുന്നു. പല്ലവി പാടുമ്പോള്‍ നൈസര്‍ഗികമായ ഒരു സൗന്ദര്യം പ്രകടമാക്കിയിരുന്ന ഇദ്ദേഹം ഒരിക്കല്‍ ഹുസേനിരാഗത്തില്‍ നടത്തിയ ആലാപനം അന്നത്തെ സംഗീതാസ്വാദകര്‍ക്ക് ഉജ്ജ്വലമായ ഒരനുഭവമായിരുന്നു.

ഇദ്ദേഹം രചിച്ച 'സാമികിസരിയെവ്വരേ' എന്ന ശങ്കരാഭരണ രാഗത്തിലുള്ള പദവര്‍ണം എടുത്തു പറയത്തക്കതാണ്. ചില അപൂര്‍വ താളങ്ങളില്‍ പല്ലവികള്‍ രചിക്കുന്നതില്‍ ഇദ്ദേഹം പ്രത്യേക താത്പര്യം കാണിച്ചിരുന്നു. പല്ലവി രാഗമാലികയായി രചിക്കാമെന്ന് ആദ്യമായി തെളിയിച്ചത് കൃഷ്ണയ്യരാണ്. ഇതിനു മികച്ച ഒരുദാഹരണമാണ് ഇദ്ദേഹത്തിന്റെ പ്രസിദ്ധമായ 'ശങ്കരാഭരണനൈ അഴൈത്തോടിവാടി, കല്യാണിദര്‍ബാരുക്കു' എന്ന പല്ലവി. ഈ പല്ലവിയില്‍ ശങ്കരാഭരണം, തോടി, കല്യാണി, ദര്‍ബാര്‍ എന്നീ രാഗങ്ങള്‍ അര്‍ഥചമത്കാരത്തോടുകൂടി വിദഗ്ധമായി നിബന്ധിച്ചിരിക്കുന്നു. ഇദ്ദേഹത്തിന്റെ ചില കൃതികള്‍ മനോഹരമായ ചിട്ടസ്വരങ്ങളോടുകൂടിയവയാണ്. 1889-ല്‍ ഇദ്ദേഹം അന്തരിച്ചു.

(പി. രവികുമാര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍