This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്ണമൂര്‍ത്തി, എന്‍. (1914 - 85)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൃഷ്ണമൂര്‍ത്തി, എന്‍. (1914 - 85)

എന്‍. കൃഷ്ണമൂര്‍ത്തി

ടേബിള്‍ ടെന്നീസ് പരിശീലകനും നടനും ഗായകനും. 1914-ല്‍ മദ്രാസില്‍ ജനിച്ചു. പാട്യാലയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സ്പോര്‍ട്സില്‍ നിന്നും ടേബിള്‍ ടെന്നീസ് പരീക്ഷ ഒന്നാം റാങ്കോടെ പാസായി. തുടര്‍ച്ചയായി രണ്ടു തവണ മദ്രാസ് സംസ്ഥാന ടേബിള്‍ ടെന്നീസ് ചാമ്പ്യനായിരുന്നു. 1955-ല്‍ കേരളാ സ്പോര്‍ട്സ് കൌണ്‍സിലില്‍ ടേബിള്‍ ടെന്നീസ് പരിശീലകനായി നിയമിതനായി.

'മദനകാമരാജന്‍', 'ത്യാഗി' തുടങ്ങിയ തമിഴ് സിനിമകളില്‍ നായകനായി അഭിനയിച്ചിട്ടുണ്ട്. കര്‍ണാടക സംഗീതവും ഹിന്ദുസ്ഥാനി സംഗീതവും ആലപിച്ചിരുന്ന മൂര്‍ത്തി 'കേരള സൈഗാള്‍' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

1979-ല്‍ കേരളാ സ്പോര്‍ട്സ് കൗണ്‍സിലിലെ ഉദ്യോഗത്തില്‍ നിന്നും വിരമിച്ച ഇദ്ദേഹം തുടര്‍ന്ന് കേരളത്തിലെ വിവിധ ജില്ലകളില്‍ ടേബിള്‍ ടെന്നീസ് പരിശീലന ക്ലാസ്സുകള്‍ സംഘടിപ്പിക്കുകയുണ്ടായി. നിരവധി യുവ താരങ്ങള്‍ ഇദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ വിദഗ്ധ പരിശീലനം നേടിയിട്ടുണ്ട്.

1985 സെപ്. 17-നു കോഴിക്കോട്ടുവച്ച് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍