This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്ണന്‍ വൈദ്യന്‍, പി.കെ. പെരുന്നെല്ലി (1863 - 94)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൃഷ്ണന്‍ വൈദ്യന്‍,പി.കെ.പെരുന്നെല്ലി(1863 - 94)

വൈദ്യനും സാഹിത്യകാരനും. തിരുവനന്തപുരത്തു മുട്ടത്തറയില്‍ പെരുന്നെല്ലിയില്‍ കുട്ടിയപ്പിയുടെ മകനായി 1038 കുംഭം 8-നു ജനിച്ചു. പേട്ടയില്‍ രാമന്‍പിള്ള ആശാനായിരുന്നു ആദ്യത്തെ ഗുരു. വാരണപ്പള്ളി ഗുരുകുലത്തില്‍ കുമ്മമ്പള്ളി രാമന്‍പിള്ളയാശാന്റെ അന്തേവാസിയായിരുന്ന ഇദ്ദേഹം വൈദ്യം, വേദാന്തം, സാഹിത്യം എന്നീ വിഷയങ്ങളില്‍ ഉപരിപഠനം നടത്തിയിട്ടുണ്ട്. വെളുത്തേരി കേശവന്‍വൈദ്യനോടൊരുമിച്ച് വിദ്വത്സദസ്സുകളില്‍ പങ്കെടുത്തിരുന്ന ഇദ്ദേഹത്തിന് അവിടങ്ങളില്‍ വാദപ്രതിവാദം നടത്തി ജയിക്കുക എന്നത് ഒരു വിനോദമായിരുന്നു.

1067 (1891) വൃശ്ചികത്തില്‍ കോട്ടയത്തുവച്ചു നടന്ന കവിസമാജത്തിലെ മൂന്നു കവിതാമത്സരപ്പരീക്ഷകളിലും വിജയിയായി പ്രശംസാപത്രം നേടാന്‍ പെരുന്നെല്ലിക്കു സാധിച്ചു.

മലയാളമനോരമ, സുജനാനന്ദിനി, കേരളനന്ദിനി മുതലായ പത്രങ്ങളില്‍ ധാരാളം ശ്ലോകങ്ങള്‍ ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സുഭദ്രാഹരണം, സുന്ദരീസ്വയംവരം (വഞ്ചിപ്പാട്ട്), പുത്തന്‍മാരന്‍ പാട്ട്, കചചരിതം (അമ്മാനപ്പാട്ട്), കൊക്കോകം (തര്‍ജുമ), പദദോഷപ്രകരണം, സ്ത്രീധര്‍മം, കുകുത്സുവിജയം (ആട്ടക്കഥ) മുതലായവയാണ് പെരുന്നെല്ലിയുടെ മുഖ്യകൃതികള്‍.

വിഷൂചിക ബാധിച്ച ഇദ്ദേഹം 1069 ഇടവം 2-ന് മരണമടഞ്ഞു.

(എം.പി. അപ്പന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍